ചെന്നൈ: വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തിയ ‘ഗാട്ട ഗുസ്തി 2’ കോളിവുഡിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സ്പോർട്സ് ഡ്രാമ വിഭാഗത്തിൽപ്പെട്ട ചിത്രം റിലീസ് ചെയ്ത് അഞ്ചാം ദിവസം തന്നെ വൻവിജയം ആഘോഷിക്കുകയാണ് അണിയറപ്രവർത്തകർ (Aishwarya Lekshmi Gatta Kusthi 2) ചിത്രത്തിന്റെ സക്സസ് മീറ്റിൽ വെച്ച് നിറകണ്ണുകളോടെയാണ് ഐശ്വര്യ ലക്ഷ്മി തന്റെ സന്തോഷം പങ്കുവെച്ചത്.
“എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണിത്. മികനെയൊരു വിജയം ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. പ്രേക്ഷകർ നൽകിയ സ്വീകാര്യത വാക്കുകൾക്ക് അതീതമാണ്,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ചിത്രത്തിലെ ‘മതി മലർ’ എന്ന കഥാപാത്രത്തെ നൽകിയതിനും, ജീവിതത്തിലൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഇത്രയും തീവ്രമായ വൈകാരിക നിമിഷങ്ങൾ നൽകിയതിനും സംവിധായകൻ സാറയോട് അവർ പ്രത്യേക നന്ദി രേഖപ്പെടുത്തി.
ഒരാളെ മാത്രം സിനിമയിലെ താരമായി കാണാനാവില്ലെന്നും, ഓരോരുത്തരും തങ്ങളാൽ ആവുന്ന നൂറുശതമാനം സിനിമയ്ക്കായി നൽകിയിട്ടുണ്ടെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. ചെല്ല അയ്യാവു സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മൂന്ന് ദിവസം കൊണ്ട് 22 കോടിയലധികം രൂപ ചിത്രം വാരിക്കൂട്ടിയിരുന്നു. താരത്തിന്റെയും അണിയറപ്രവർത്തകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്.
Summary: Actress Aishwarya Lekshmi became visibly emotional during the success meet of her latest Tamil film, ‘Gatta Kusthi 2’, which achieved a significant box office milestone within five days of its release. Starring alongside Vishnu Vishal and directed by Chella Ayyavu, the sports drama has garnered immense appreciation from audiences, earning over Rs 22 crore in just three days. Aishwarya expressed her gratitude to the team and the audience, noting that she never expected such a profound emotional experience while portraying her character, Mathi Malar.

