ബെംഗളൂരു: ദേവനഹള്ളിയിലെ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥി ദുരൂഹസാഹചര്യത്തിൽ മരിച്ചതിനെത്തുടർന്ന് വൻ സംഘർഷം. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ഗുരുകിരൺ ആണ് മരിച്ചത്. കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ സ്കൂളിന് മുന്നിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.(Bengaluru Student Mysterious Death Protests And PE Teacher Assaulted)
കുട്ടിക്ക് പെട്ടെന്ന് അസുഖം ബാധിച്ചെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമാണ് സ്കൂൾ അധികൃതർ മാതാപിതാക്കളെ ഫോണിലൂടെ അറിയിച്ചത്. എന്നാൽ മാതാപിതാക്കൾ ആശുപത്രിയിൽ എത്തുമ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു. സ്കൂളിലെ കായികാധ്യാപകൻ കുട്ടിയെ ക്രൂരമായി മർദ്ദിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് മാതാപിതാക്കളുടെ ആരോപണം.
വിദ്യാർത്ഥിയുടെ മരണവാർത്ത പുറത്തുവന്നതോടെ ബന്ധുക്കളും നാട്ടുകാരും സ്കൂളിന് മുന്നിൽ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇതിനിടയിൽ പ്രകോപിതരായ ജനക്കൂട്ടം ആരോപണവിധേയനായ കായികാധ്യാപകനെ ക്രൂരമായി മർദ്ദിച്ചു. സംഭവസ്ഥലത്ത് എത്തിയ പോലീസ് കനത്ത സുരക്ഷയൊരുക്കിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബാഗലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
Story Summary
Tension erupted at a residential school in Bengaluru’s Devanahalli following the mysterious death of a Class 6 student named Gurukiran. The boy’s parents alleged that physical assault by the school’s PE teacher led to his death. An angry crowd protested outside the school and reportedly assaulted the teacher, prompting police intervention and the registration of a case.

