HomeNational'IAS ഓഫീസറാകുന്നതിന് മുൻപ് മികച്ച അമ്മയാകാൻ ശ്രമിക്കണം': വിദ്യാർത്ഥിനികളോട് യുപി ഗവർണർ...

‘IAS ഓഫീസറാകുന്നതിന് മുൻപ് മികച്ച അമ്മയാകാൻ ശ്രമിക്കണം’: വിദ്യാർത്ഥിനികളോട് യുപി ഗവർണർ | UP Governor

കാൻപൂർ: പെൺകുട്ടികൾ ഐഎഎസ് ഓഫീസറോ അധ്യാപകരോ ആകാൻ ആഗ്രഹിക്കുന്നതിന് മുൻപ് മികച്ചൊരു ‘അമ്മ’ ആകാൻ ശ്രമിക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. കുടുംബ മൂല്യങ്ങൾക്കും രക്ഷിതാക്കളുടെ ഉത്തരവാദിത്തങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അവർ. കാൻപൂരിലെ ഛത്രപതി ഷാഹു ജി മഹാരാജ് സർവകലാശാലയുടെ 41-ാമത് ബിരുദദാന ചടങ്ങിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യവെയായിരുന്നു ഗവർണറുടെ ഈ വിവാദ പരാമർശം.(UP Governor Anandiben Patel Statement On Expert Mother And IAS Officer Aspirations)

“നിങ്ങൾ ഐഎഎസ് ഉദ്യോഗസ്ഥയോ അധ്യാപകയോ ആയിക്കൊള്ളൂ, പക്ഷേ അതിന് മുൻപ് മികച്ചൊരു അമ്മയായി മാറണം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എങ്ങനെയെന്ന് എല്ലാവരും അറിഞ്ഞിരിക്കണം,” ഗവർണർ പറഞ്ഞു. വിവാഹശേഷവും പെൺകുട്ടികൾ വിദ്യാഭ്യാസമോ ജോലിയോ ഉപേക്ഷിക്കരുതെന്നും തങ്ങളുടെ അറിവ് രാജ്യപുരോഗതിക്കായി വിനിയോഗിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. മക്കളെ കോളേജിൽ ചേർത്തതുകൊണ്ട് മാത്രം മാതാപിതാക്കളുടെ ഉത്തരവാദിത്തം തീരുന്നില്ലെന്നും മക്കളുടെ പ്രവർത്തനങ്ങളിൽ എപ്പോഴും ശ്രദ്ധ വേണമെന്നും അവർ ഓർമ്മിപ്പിച്ചു.

സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ഗാർഹിക പീഡനങ്ങളും വർദ്ധിച്ചുവരുന്നതിൽ ഗവർണർ ആശങ്ക രേഖപ്പെടുത്തി. സമൂഹത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ തുടരുകയാണെങ്കിൽ വിദ്യാഭ്യാസം കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്നും മാർക്കുകൾക്കും സർട്ടിഫിക്കറ്റുകൾക്കുമപ്പുറം ധാർമ്മിക മൂല്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും അവർ വ്യക്തമാക്കി. ഈ വർഷത്തെ ബിരുദദാന ചടങ്ങിൽ മെഡലുകൾ നേടിയവരിൽ 82 ശതമാനവും പെൺകുട്ടികളായിരുന്നു എന്നത് ശ്രദ്ധേയമാണ്.

Story Summary

Uttar Pradesh Governor Anandiben Patel stated that women should strive to become “expert mothers” and learn home cooking before pursuing ambitious careers like becoming IAS officers or teachers. Speaking at a university convocation, she emphasized that family responsibilities and moral values are as important as academic excellence. She also urged parents to closely monitor their children to prevent negligence and guide them against rising social evils.

Clickable Info Box