HomeKeralaപെരുമ്പിലാവില്‍ അച്ഛന്‍ എലിവിഷം നല്‍കിയ 6 വയസ്സുകാരി മരിച്ചു: സഹോദരൻ ചികിത്സയിൽ...

പെരുമ്പിലാവില്‍ അച്ഛന്‍ എലിവിഷം നല്‍കിയ 6 വയസ്സുകാരി മരിച്ചു: സഹോദരൻ ചികിത്സയിൽ | Six Year Old Girl Dies

തൃശൂര്‍: പെരുമ്പിലാവില്‍ അച്ഛന്‍ ഭക്ഷണത്തിൽ എലിവിഷം കലർത്തി നൽകിയ ആറുവയസ്സുകാരി മരിച്ചു. ആനക്കല്ല് സ്വദേശിയായ തമിഴ്‌നാട് സ്വദേശി മുത്തുവിന്റെ മകള്‍ ഋതികയാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.(Six Year Old Girl Dies After Father Gives Rat Poison Perumbilavu Thrissur)

വിഷം ഉള്ളിൽച്ചെന്ന ഋതികയുടെ ഏഴ് വയസ്സുള്ള മൂത്ത സഹോദരൻ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഭാര്യ പിണങ്ങിപ്പോയതിനെത്തുടർന്നുണ്ടായ കടുത്ത മനോവിഷമത്തിലാണ് മുത്തു മക്കൾക്ക് വിഷം നൽകിയതെന്ന് പോലീസ് പറഞ്ഞു.

മക്കൾക്ക് വിഷം നൽകിയതിന് പിന്നാലെ മുത്തുവും എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതേത്തുടർന്ന് മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് മുത്തു പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു. പ്രതിയെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു.

Story Summary

A six-year-old girl named Hrithika died in Perumbilavu, Thrissur, after her father, Muthu, fed her and her seven-year-old brother rat poison following a domestic dispute where his wife left him. Muthu, who also attempted suicide, escaped from police custody at Thrissur Medical College but was later re-arrested.

Clickable Info Box