HomeKerala'മഴ മുന്നിൽക്കണ്ട് ക്രമീകരണം ഒരുക്കിയില്ല, തർക്കത്തിനില്ല, തിരച്ചിലിന് ഇന്ന് പ്രത്യേക ക്രമീകരണം...

‘മഴ മുന്നിൽക്കണ്ട് ക്രമീകരണം ഒരുക്കിയില്ല, തർക്കത്തിനില്ല, തിരച്ചിലിന് ഇന്ന് പ്രത്യേക ക്രമീകരണം ഒരുക്കും’: കള്ളാടി ദുരന്തത്തിൽ കരാർ കമ്പനിക്കെതിരെ മന്ത്രി T സിദ്ദിഖ് | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ നിർമ്മാണ ചുമതലയുള്ള കൊങ്കൺ റെയിൽവേ കോർപ്പറേഷനെതിരെ കടുത്ത വിമർശനവുമായി മന്ത്രി ടി. സിദ്ദിഖ്. മഴ മുന്നിൽക്കണ്ട് യാതൊരുവിധ ക്രമീകരണങ്ങളും ഒരുക്കാൻ കൊങ്കൺ റെയിൽവേ തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Wayanad Kalladi Landslide Five Zones Created For Search As T Siddique Blames Konkan Railway)

കുന്നുകൂടിയ മണ്ണ് അടിയന്തരമായി മാറ്റണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടും കമ്പനി അത് അനുസരിച്ചില്ല. മഴയാണ് അപകടത്തിന് കാരണമെന്ന് പറയുന്നത് തെറ്റാണെന്നും ഇപ്പോൾ മുൻഗണന കാണാതായവരെ കണ്ടെത്തുന്നതിനായതിനാൽ കൂടുതൽ തർക്കങ്ങൾക്കില്ലെന്നും സമയമാകുമ്പോൾ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാണാതായ അഞ്ചുപേർക്കായുള്ള ഇന്നത്തെ തെരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശം അഞ്ച് സോണുകളായി തിരിച്ച് ആധുനിക യന്ത്രങ്ങൾ എത്തിച്ചാണ് പരിശോധന. രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി അരുൺ ഐഎഎസ് സ്ഥലത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി എത്തിയ ശേഷം പ്രത്യേക അന്വേഷണ സംഘത്തിന് ചുമതല നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും ടി. സിദ്ദിഖ് അറിയിച്ചു. മണ്ണടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ കെടാവർ നായ്ക്കളെയും ഇന്ന് സംഭവസ്ഥലത്ത് എത്തിക്കും. ദുരന്തത്തിൽ മൂന്ന് പേരുടെ മരണമാണ് നിലവിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.

Story Summary

T. Siddique heavily criticized Konkan Railway for gross negligence and failing to clear cleared soil before the heavy rains, leading to the tragic landslide at the Wayanad tunnel road site. Meanwhile, rescue operations have been intensified by dividing the disaster zone into five sectors with advanced machinery and cadaver dogs to locate the five missing workers.

Clickable Info Box