HomeCrimeസുകുമാരക്കുറുപ്പിനെ തേടി ക്രൈം ബ്രാഞ്ച്: ഫയലുകൾ പരിശോധിച്ചു, നഴ്‌സിൻ്റെ മൊഴി വീണ്ടും...

സുകുമാരക്കുറുപ്പിനെ തേടി ക്രൈം ബ്രാഞ്ച്: ഫയലുകൾ പരിശോധിച്ചു, നഴ്‌സിൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്തി | Sukumara Kurup Case

തിരുവനന്തപുരം: കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതയായ സുകുമാരക്കുറുപ്പിന്റെ തിരോധനവുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. വർഷങ്ങൾക്ക് മുൻപ് കൊൽക്കത്തയിലെ ആശുപത്രിയിൽ വെച്ച് സുകുമാരക്കുറുപ്പിനെ കണ്ടതായി പൊലീസിനെ അറിയിച്ചിരുന്ന നഴ്‌സിന്റെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി.(Sukumara Kurup Case Reopened Crime Branch Records Nurse Statement)

വർഷങ്ങളായി തെളിയിക്കപ്പെടാതെ കിടക്കുന്ന പ്രധാന കേസുകൾ പുനരന്വേഷിക്കുന്നതിനുള്ള ‘സ്‌പെഷ്യൽ ഡ്രൈവിന്റെ’ ഭാഗമായാണ് കുറുപ്പിനായുള്ള തിരച്ചിൽ വീണ്ടും ഊർജ്ജിതമാക്കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഐ.ജി. അജിത ബീഗത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് മരവിച്ചുകിടന്ന ഈ കേസ് ഫയലുകൾ ഇപ്പോൾ വീണ്ടും തുറന്ന് പരിശോധിക്കുന്നത്.

സുകുമാരക്കുറുപ്പ് ഒളിവിൽ പോയിട്ട് ഇപ്പോൾ 42 വർഷങ്ങൾ പിന്നിടുകയാണ്. കുറുപ്പ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ അതോ മരണപ്പെട്ടോ എന്നതിൽ ഇനിയും ആർക്കും വ്യക്തതയില്ല.

Story Summary

The Kerala Crime Branch has revived the 42-year-old cold case of fugitive Sukumara Kurup. As part of a special drive to resolve long-pending cases, investigators re-recorded the statement of retired nurse who claimed to have seen Kurup seeking treatment at a hospital in Kolkata.

Clickable Info Box