HomeKerala'ഇഷ്ടം പോലെ നിരക്ക് വർധിപ്പിക്കുന്നത് ശരിയല്ല': വിദ്യാർത്ഥികളുടെ ബസ് കൺസെഷൻ നിരക്ക്...

‘ഇഷ്ടം പോലെ നിരക്ക് വർധിപ്പിക്കുന്നത് ശരിയല്ല’: വിദ്യാർത്ഥികളുടെ ബസ് കൺസെഷൻ നിരക്ക് വർധിപ്പിക്കുന്നതിൽ മന്ത്രി CP ജോൺ | Student bus concession hike Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ ബസ് കൺസെഷൻ നിരക്ക് ഏകപക്ഷീയമായി വർദ്ധിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് സ്വന്തം നിലയിൽ വർദ്ധിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.(Student bus concession hike Kerala, Minister CP John On Controversy)

ഈ വിഷയം സർക്കാർ ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇഷ്ടംപോലെ നിരക്ക് വർധിപ്പിക്കുന്നത് ശരിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വിദ്യാർത്ഥി സംഘടനകളുമായടക്കം വിശദമായ ചർച്ചകൾ നടത്തിയതിന് ശേഷം മാത്രമേ കൺസെഷൻ നിരക്കുകളുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുക്കാൻ സർക്കാരിന് സാധിക്കൂ, പറഞ്ഞു.

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്കായി സർക്കാർ നടപ്പിലാക്കിയ ‘പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി’ മൂലം സ്വകാര്യ ബസ് മേഖല വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ കൈവെച്ചത്. നിലവിലെ നിരക്കിൽ നിന്ന് വിദ്യാർത്ഥികളുടെ മിനിമം ചാർജ് മൂന്ന് രൂപയാക്കി ഉയർത്താനായിരുന്നു വയനാട്ടിലെ ബസ് ഉടമകളുടെ തീരുമാനം.

Story Summary

Kerala Transport Minister CP John stated that a unilateral hike in student bus concession rates by private bus owners is unacceptable. His statement follows the decision of private bus operators in Wayanad to increase the minimum student fare to ₹3, citing financial losses due to KSRTC’s ‘Priyadarshini’ free travel scheme for women. The Minister assured that the government would review the issue after consulting student unions.

Clickable Info Box