HomeKeralaവിഴിഞ്ഞം സ്വർണ്ണപ്പണയ തട്ടിപ്പ്: സിന്ധുവിനെതിരെ 6 കുടുംബങ്ങൾ കൂടി പരാതി നൽകി...

വിഴിഞ്ഞം സ്വർണ്ണപ്പണയ തട്ടിപ്പ്: സിന്ധുവിനെതിരെ 6 കുടുംബങ്ങൾ കൂടി പരാതി നൽകി | Vizhinjam Gold Loan Scam

തിരുവനന്തപുരം: വലിയ വിവാദമായി മാറിയ വിഴിഞ്ഞം സ്വർണ്ണപ്പണയ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ സിന്ധുവിനെതിരെ കൂടുതൽ പരാതികളുമായി ഇരകൾ രംഗത്ത്. ആറ് കുടുംബങ്ങൾ കൂടി സിന്ധുവിനെതിരെ പുതിയതായി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.(Vizhinjam Gold Loan Scam Accused Sindhu Faces More Complaints)

ഇവർക്ക് പുറമെ നേരത്തെ രജിസ്റ്റർ ചെയ്ത മൂന്ന് തട്ടിപ്പ് കേസുകളിലും സിന്ധു പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ സിന്ധുവിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാരെ കണ്ടെത്തിയാണ് സിന്ധു തട്ടിപ്പ് നടത്തിയിരുന്നത്. സ്വർണ്ണാഭരണങ്ങളുടെ യഥാർത്ഥ ഉടമകളുടെ പേര് പൂർണ്ണമായും ഒഴിവാക്കിയാണ് ഇവർ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തിയിരുന്നത്.

Story Summary

Six more families have filed complaints against Sindhu, the prime accused in the Vizhinjam gold loan scam. Police revealed she is already an accused in three other cases and will be taken into custody for further interrogation.

Clickable Info Box