തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിച്ചു. മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തിയായപ്പോൾ ആകെ സീറ്റുകളുടെ 81 ശതമാനം വിദ്യാർത്ഥികളും പ്രവേശനം നേടിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മൂന്ന് മുഖ്യഘട്ടങ്ങളിലായി ആകെ 3,59,890 വിദ്യാർത്ഥികളാണ് ഇതുവരെ സ്കൂളുകളിൽ ചേർന്നത്. സംസ്ഥാനത്താകെ ഇനി 81,375 സീറ്റുകൾ കൂടി ഒഴിവുണ്ട്.(Kerala Plus One Classes Begin Today Over Three Lakh Students Secure Admission)
അതേസമയം, മലപ്പുറം, കോഴിക്കോട് ഉൾപ്പെടെയുള്ള മലബാർ ജില്ലകളിൽ നിരവധി വിദ്യാർത്ഥികൾക്ക് മെറിറ്റ് സീറ്റുകളിൽ ഇപ്പോഴും പ്രവേശനം ലഭിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് നടപടികൾ ഈ മാസം 13 മുതൽ ആരംഭിക്കും. ആദ്യഘട്ടങ്ങളിൽ സീറ്റ് ലഭിക്കാത്തവർ ഈ അലോട്ട്മെന്റിലാണ് പ്രതീക്ഷ വെക്കുന്നത്.
ജില്ല തിരിച്ചുള്ള കണക്കുകൾ (പ്രവേശനം നേടിയവർ / ഒഴിവുള്ള സീറ്റുകൾ):
മലപ്പുറം: 64393 / 14348
കോഴിക്കോട്: 35502 / 7600
കണ്ണൂർ: 30727 / 4988
തൃശൂർ: 30615 / 7706
പാലക്കാട്: 30517 / 5140
തിരുവനന്തപുരം: 30315 / 7481
എറണാകുളം: 28619 / 8140
കൊല്ലം: 25170 / 6012
ആലപ്പുഴ: 19710 / 4599
കോട്ടയം: 17528 / 4536
കാസർകോട്: 16596 / 3129
പത്തനംതിട്ട: 10365 / 4337
വയനാട്: 10035 / 1318
ഇടുക്കി: 9798 / 2041
Story Summary
Plus One classes have officially commenced across Kerala today with over 3.5 lakh students securing admissions in the main allotment phases, marking an 81% enrollment rate. While around 81,375 seats remain vacant statewide, many students in districts like Malappuram and Kozhikode are still awaiting admission, pinning their hopes on the supplementary allotment starting July 13.

