പത്തനംതിട്ട: സ്കൂൾ സഹപാഠികളായ എട്ടുപേർ ചേർന്ന് 13 വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. സ്കൂളിലെ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി താൻ നേരിട്ട ക്രൂരമായ പീഡനവിവരങ്ങൾ പുറത്തുപറഞ്ഞത്. സംഭവത്തിൽ കൂടൽ പൊലീസ് രണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.(13 year old girl sexually abused by classmates in Pathanamthitta)
പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർത്ഥികളാണ് പ്രതികൾ. സ്കൂളിന് സമീപത്തുവെച്ചും, പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമായിരുന്നു പീഡനം നടന്നത്. സംഘത്തിൽ പെൺകുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ആകെ എട്ടുപേർ പ്രതികളാണെന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഇതിൽ ആറുപേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളത്.
കൗൺസിലിംഗിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതരാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്.
Story Summary
A 13-year-old girl in Pathanamthitta has been allegedly sexually abused by a group of eight classmates. The incident came to light during a school counseling session, following which the Koodal police registered two FIRs. The victim, a ninth-grade student, was abused both near the school premises and at the home of one of the accused. Authorities have identified six of the eight minors involved, including a girl, and are conducting a thorough investigation.

