HomeEntertainment'ലാലേട്ടൻ്റെ കമ്മിറ്റി ആയിരുന്നപ്പോൾ 'അമ്മ'യിൽ ഒരു സാമ്പത്തിക ക്രമക്കേടും ഉണ്ടായിരുന്നില്ല, പരസ്പരം...

‘ലാലേട്ടൻ്റെ കമ്മിറ്റി ആയിരുന്നപ്പോൾ ‘അമ്മ’യിൽ ഒരു സാമ്പത്തിക ക്രമക്കേടും ഉണ്ടായിരുന്നില്ല, പരസ്പരം ചളി വാരിയെറിയലാണ് നടക്കുന്നത്’: അൻസിബയടക്കം നടിമാർ | AMMA association controversy

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ നടക്കുന്ന തർക്കങ്ങളും വിവാദങ്ങളും രൂക്ഷമാകുന്നു. സംഘടനയിലെ ഭാരവാഹികൾക്കെതിരെയും ഭരണരീതിക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് നടിമാരായ അൻസിബ ഹസൻ, മാല പാർവ്വതി, ഉഷാ ഹസീന എന്നിവർ ഉന്നയിച്ചിരിക്കുന്നത്.(AMMA association controversy, Actors level serious allegations)

വലിയ പ്രതീക്ഷയോടെയാണ് താൻ അമ്മയിൽ എത്തിയതെന്ന് അൻസിബ പറഞ്ഞു. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടായിരുന്നില്ലെന്നും, പുറത്തുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് അവർക്ക് രാജി വെക്കേണ്ടി വന്നതെന്നും അൻസിബ വ്യക്തമാക്കി. എന്നാൽ, ശ്വേത മേനോന്റെ കമ്മിറ്റിയിൽ സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടായതിനാലാണ് അവരെ അഡ്ഹോക് കമ്മിറ്റിയാക്കാതിരുന്നതെന്നും താരം കൂട്ടിച്ചേർത്തു.

സംഘടനയിൽ വർഗ്ഗീയത കളിക്കുന്നുണ്ടെന്ന് മാല പാർവ്വതി ആരോപിച്ചു. അൻസിബ ഹസനെ വർഗ്ഗീയമായി ആക്രമിക്കാൻ ചിലർ ശ്രമിച്ചു. വർഗ്ഗീയ അജണ്ട വെച്ചു ഭരിക്കുന്നവരല്ല സംഘടനയെ നയിക്കേണ്ടതെന്ന് അവർ പറഞ്ഞു. ശ്വേത മേനോൻ ഭീഷണിപ്പെടുത്തിയതായും മാല പാർവ്വതി വെളിപ്പെടുത്തി.

സംഘടനയിൽ അധികാര മോഹവും ഇഗോയും പ്രകടമാണെന്നും പരസ്പരം ചളി വാരിയെറിയുന്ന അവസ്ഥയാണെന്നും ഉഷാ ഹസീന വിമർശിച്ചു. സ്ത്രീകൾ നേതൃനിരയിൽ വരണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, തെരഞ്ഞെടുപ്പിൽ ജയിക്കാൻ പലരും കുറുക്കുവഴികളാണ് സ്വീകരിച്ചതെന്നും അവർ ആരോപിച്ചു.

Story Summary

Actors Ansiba Hassan, Mala Parvathi, and Usha Haseena have raised serious allegations against the leadership of ‘AMMA’, pointing to internal power struggles, ego clashes, and communal biases within the organization. While Ansiba highlighted concerns regarding financial transparency in previous committees, Mala Parvathi alleged communal targeting and threats against those who speak the truth.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.