തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് രംഗത്ത്. സംഘടനയിലെ പ്രശ്നങ്ങൾ തികച്ചും ആഭ്യന്തരമായ കാര്യങ്ങളാണെന്നും അതിൽ സർക്കാർ ഇടപെടുന്നത് അനൗചിത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി (PC Vishnunath on AMMA Crisis). ഇത്തരം വിവാദങ്ങൾ മാറ്റിവെച്ച് നോക്കിയാൽ മലയാള സിനിമ ഇന്ന് ദേശീയ-അന്തർദേശീയ തലത്തിൽ വലിയ അംഗീകാരങ്ങൾ നേടുന്ന ഒരു സുവർണ്ണ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ അവർ തന്നെ ചർച്ച ചെയ്ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐഎഫ്എഫ്കെ വേദി തിരുവനന്തപുരത്ത് തന്നെ:
രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഭ്യൂഹങ്ങൾക്ക് മന്ത്രി അന്ത്യം കുറിച്ചു. മേള ഇത്തവണയും തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് തന്നെ നടക്കുമെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു. മേള കൊച്ചിയിലേക്ക് മാറ്റിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കി.
Summary: Culture Minister P.C. Vishnunath stated that it would be inappropriate for the government to interfere in the internal affairs of the actors’ association ‘AMMA’ following the resignation of its executive committee. While acknowledging the ongoing crisis within the organization, he expressed hope that the members would resolve the issues internally. Highlighting the current success of Malayalam cinema on national and international stages, he urged the industry to focus on its growth.

