തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, യാത്രക്കാർക്കുള്ള സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി എല്ലാ ഡിപ്പോകളിലും ‘ട്രാൻസ്പോർട്ട് മാനേജ്‌മെന്റ് കമ്മിറ്റി’ രൂപീകരിക്കാൻ സർക്കാർ അനുമതി നൽകി. ഡിപ്പോകളുടെ വികസനത്തിൽ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.(KSRTC Transport Management Committee Formation For Depot Development)
പ്രാദേശിക എം.എൽ.എയാണ് അധ്യക്ഷൻ. പ്രാദേശിക എം.പി അല്ലെങ്കിൽ പ്രതിനിധി, തദ്ദേശസ്ഥാപന അധ്യക്ഷൻ, വാർഡ് മെമ്പർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. കൺവീനർ യൂണിറ്റ് ഓഫീസർ ആയിരിക്കും. മൂന്ന് മാസത്തിലൊരിക്കൽ കമ്മിറ്റി യോഗം ചേരും.
കൺവീനറുടെയും സി.എം.ഡി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയും സംയുക്ത പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിയായിരിക്കും ഫണ്ട് കൈകാര്യം ചെയ്യുക. കാത്തിരിപ്പ് കേന്ദ്രങ്ങൾ, ശുചിമുറികൾ, കുടിവെള്ളം, കാന്റീൻ സൗകര്യങ്ങൾ എന്നിവയുടെ ഗുണനിലവാരം ഉയർത്തുക. പൊതുജന സംഭാവനകൾ, സ്പോൺസർഷിപ്പ്, സി.എസ്.ആർ ഫണ്ട് എന്നിവ വഴി ഡിപ്പോ വികസനത്തിനാവശ്യമായ അധിക ഫണ്ട് സമാഹരിക്കുക. തദ്ദേശസ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയെ ഏകോപിപ്പിച്ച് ഡിപ്പോ വികസനത്തിന് പുതിയ മാതൃക സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.
Story Summary
The Kerala government has approved the formation of ‘Transport Management Committees’ in all KSRTC depots to enhance infrastructure, cleanliness, and passenger services. Chaired by local MLAs, these committees will integrate local representatives and community stakeholders to mobilize funds via CSR and public contributions, aiming to create a more efficient and public-friendly depot development model.

