HomeNationalഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾ ജൂലൈ 4ന് ആരംഭിക്കും: കോൺഗ്രസ് നേതാക്കൾക്കും ഇറാൻ്റെ...

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾ ജൂലൈ 4ന് ആരംഭിക്കും: കോൺഗ്രസ് നേതാക്കൾക്കും ഇറാൻ്റെ ക്ഷണം | Ayatollah Ali Khamenei Funeral

🎙️ Latest Podcast

ന്യൂഡൽഹി: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയടക്കമുള്ള ലോകനേതാക്കൾക്കും രാഷ്ട്രീയ പ്രതിനിധികൾക്കും ഔദ്യോഗിക ക്ഷണം. ഫെബ്രുവരിയിൽ നടന്ന യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ ചടങ്ങുകൾ ജൂലൈ നാലിന് ടെഹ്‌റാനിൽ ആരംഭിക്കും. ജൂലൈ ഒൻപതിന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ വെച്ചായിരിക്കും അന്ത്യകർമ്മങ്ങൾ നടക്കുക.(Ayatollah Ali Khamenei Funeral, India To Send Delegation For Ayatollah Khamenei Funeral In Iran)

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും, അദ്ദേഹം പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് സൂചന. വിദേശകാര്യ സഹമന്ത്രി പവിത്ര മാർഗരിറ്റ, ബീഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്നൈൻ (റിട്ട.) എന്നിവരടങ്ങുന്ന ഉന്നതതല സംഘത്തെ ഇന്ത്യ പ്രതിനിധികളായി അയക്കും.

ഇതിനിടെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ വിദേശകാര്യമന്ത്രി സൽമാൻ ഖുർഷിദ്, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി എന്നിവർക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതിൽ മെഹബൂബ മുഫ്തി ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഖാർഗെ പങ്കെടുക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതേസമയം, സംസ്കാര ചടങ്ങിലേക്ക് ഉന്നതതല സംഘത്തെ അയക്കാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.

Story Summary

Iran has invited global leaders, including PM Narendra Modi and various Indian opposition figures, to the state funeral of former Supreme Leader Ayatollah Ali Khamenei. While PM Modi is expected to skip the event due to prior commitments, sending a delegation instead, the government is facing criticism from the opposition regarding its diplomatic approach toward Iran.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.