Description
Digital Voice of Kerala
Monday, June 29, 2026

Digital Voice of Kerala
HomeKeralaവിവിധ വകുപ്പുകളുടെ ധനാഭ്യർത്ഥനകൾ ഇന്ന് നിയമസഭയിൽ: വിവാദ വിഷയങ്ങളും ചർച്ചയാകും |...

വിവിധ വകുപ്പുകളുടെ ധനാഭ്യർത്ഥനകൾ ഇന്ന് നിയമസഭയിൽ: വിവാദ വിഷയങ്ങളും ചർച്ചയാകും | Kerala Assembly

🎙️ Latest Podcast

തിരുവനന്തപുരം : സംസ്ഥാന ബജറ്റിന്റെ തുടർച്ചയായി വിവിധ വകുപ്പുകളുടെ ധനാഭ്യർത്ഥനകൾ നിയമസഭ ഇന്ന് പരിഗണിക്കും. ഇതിൽ എക്സൈസ് വകുപ്പിന്റെ ധനാഭ്യർത്ഥന സഭയിൽ പ്രത്യേക ചർച്ചയാകും. വീര്യം കുറഞ്ഞ മദ്യത്തിന് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് സഭയിൽ വലിയ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് വഴിവെക്കുമെന്നാണ് സൂചന.(Kerala Assembly faces heated debates over Excise tax cuts )

നികുതി ഇളവ് പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്നും, ഇത് ഒരു പ്രത്യേക മദ്യക്കമ്പനിയെ സഹായിക്കാനുള്ള നീക്കമാണെന്നും ആരോപിച്ച് പ്രതിപക്ഷം രംഗത്തുണ്ട്. ഭരണപക്ഷത്തിനുള്ളിൽ നിന്നുതന്നെ ഈ വിഷയത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉയർന്നിട്ടുള്ളത് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഈ നികുതി വ്യവസ്ഥകൾ ധനബില്ലിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, സഭയിൽ മറ്റ് പല നിർണ്ണായക വിഷയങ്ങളും ചർച്ചയ്ക്ക് വരുന്നുണ്ട്. പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളും സഭയിൽ ഇന്ന് പ്രതിധ്വനിക്കും. ഈ പദ്ധതിയുടെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ സഭയിൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു.

Story Summary

The Kerala Legislative Assembly is set for heated debates today as it considers the grant demands for the Excise department, amid ongoing controversy over tax cuts for low-alcohol beverages. Other contentious issues, including PM SHRI school scheme also expected to trigger intense political arguments between the ruling front and the opposition.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.