HomeKeralaസ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം: വിശദമായി പഠിക്കുമെന്ന് മുഖ്യമന്ത്രി, അടിയന്തര...

സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം: വിശദമായി പഠിക്കുമെന്ന് മുഖ്യമന്ത്രി, അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പാവപ്പെട്ടവരോട് വീറും വാശിയും വേണ്ടെന്ന് പിണറായി | Kerala Assembly

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാ പദ്ധതി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം. എ.സി. മൊയ്തീൻ എം.എൽ.എയാണ് റൂൾ 50 പ്രകാരം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പദ്ധതി അട്ടിമറിച്ചതിലൂടെ പതിനാല് ലക്ഷത്തോളം വരുന്ന പാവപ്പെട്ട സ്ത്രീകളോട് സർക്കാർ വെല്ലുവിളിയാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Kerala Assembly, Opposition Protests Against Government Stalling Women Welfare Scheme)

ഗാർഹിക ജോലികളുടെ മൂല്യം തിരിച്ചറിഞ്ഞുള്ള വിപ്ലവകരമായ പദ്ധതിയാണിതെന്നും, കെ-സ്മാർട്ട് വഴി അപേക്ഷ സ്വീകരിച്ച് തദ്ദേശ സ്ഥാപനങ്ങൾ അംഗീകരിച്ച ഗുണഭോക്താക്കൾക്കാണ് ധനസഹായം നൽകിയതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പദ്ധതി തുടരാൻ തയ്യാറാകാത്ത സർക്കാർ നടപടി ദൗർഭാഗ്യകരമാണെന്നും, പാവപ്പെട്ടവരോട് വീറും വാശിയും കാണിക്കരുതെന്നും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച നടപടിയെ പിണറായി വിജയൻ വിമർശിച്ചു.

ഒരുതരത്തിലുമുള്ള തയ്യാറെടുപ്പുമില്ലാതെ ‘പോകുന്ന പോക്കിൽ’ നടപ്പാക്കിയ പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. പദ്ധതിയുടെ നടത്തിപ്പിലും ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത രീതിയിലും വലിയ അപാകതകളുണ്ട്. സമിതികളുടെ പരിശോധനയേക്കാൾ പാർട്ടിയുടെ ലോക്കൽ കമ്മിറ്റികളാണ് ഗുണഭോക്താക്കളെ തീരുമാനിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. പദ്ധതിയുടെ ഉദ്ഘാടനവും സഹായ വിതരണവും നടത്തിയതിലെ അവ്യക്തത പരിശോധിക്കേണ്ടതുണ്ട്. നിലവിലെ പരാതികൾ പരിഹരിച്ച ശേഷം മാത്രമേ തുടർ തീരുമാനങ്ങൾ എടുക്കൂ.

മുൻ സർക്കാർ സാമ്പത്തിക ബാധ്യതകൾ മാത്രം അടുത്ത സർക്കാരിന് മേൽ അടിച്ചേൽപ്പിക്കുമ്പോൾ, സ്ത്രീകൾക്കായി ‘പ്രിയദർശിനി സൗജന്യ യാത്ര’ പദ്ധതി ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പാക്കിയ സർക്കാരാണിതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ചർച്ചകൾക്കൊടുവിൽ അടിയന്തര പ്രമേയത്തിന് സർക്കാർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിപക്ഷം, സ്ത്രീ സുരക്ഷാ പദ്ധതി കാര്യത്തിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കാത്തതിനെ കടുത്ത ഭാഷയിൽ വിമർശിച്ചു.

Story Summary

The Opposition moved an adjournment motion in the Assembly alleging that the government is stalling a welfare project for women initiated by the previous LDF administration. While the Opposition argued that the project supports 14 lakh women, the Chief Minister dismissed the claims, citing procedural irregularities and accusing the former government of implementing the scheme hurriedly just before the elections for political gains.

WhatsApp Channel Banner

Latest updates

ഗുജറാത്തിൽ 4 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: പ്രതി...

വസാദ്: ഗുജറാത്തിലെ ആനന്ദ് ജില്ലയിലുള്ള വസാദിൽ നാലു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സുരേഷ് പാർമർ എന്നയാളാണ് കൊല്ലപ്പെട്ടത്.ശനിയാഴ്ച രാത്രി വസാദ് റെയിൽവേ സ്റ്റേഷനിൽ മാതാപിതാക്കൾക്കൊപ്പം...

സമരസൂര്യൻ കനലായ് എരിയുന്ന ദിനം: VS അച്യുതാനന്ദൻ്റെ ഒന്നാം...

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്. വി.എസിന്റെ സ്മരണ പുതുക്കി സംസ്ഥാനത്തുടനീളം വിപുലമായ അനുസ്മരണ പരിപാടികളാണ് സി.പി.എമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്.(VS Achuthanandan death...

നിതിൻ രാജിൻ്റെ മരണം: ഡോ. റാമിൻ്റെ അറസ്റ്റിൽ ക്രൈംബ്രാഞ്ചിന്...

കണ്ണൂർ: ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രധാന പ്രതി ഡോ. റാമിനെ കോടതി വിട്ടയക്കാൻ കാരണം ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ നടപടിക്രമ വീഴ്ചകൾ. അറസ്റ്റിനുള്ള കാരണം രേഖാമൂലം പ്രതിയെ...

കേന്ദ്ര സർക്കാരിൻ്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ച് CJP സമരം:...

ന്യൂഡൽഹി: കോക്ക്രോച്ച് ജനത പാർട്ടിയുടെ പാർലമെന്റ് മാർച്ചിൽ വൻ സംഘർഷം. സംഭവവുമായി ബന്ധപ്പെട്ട് 70 പ്രതിഷേധക്കാരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഘർഷത്തിൽ 5...

ഓപ്പറേഷൻ വജ്ര: ലിബിയയിലേക്ക് കടത്താൻ ശ്രമിച്ചത് കോടികൾ വിലമതിക്കുന്ന...

കൊച്ചി : കരിഞ്ചന്തയിൽ ആയിരം കോടിയിലധികം രൂപ വിലമതിക്കുന്ന മാരക വേദനസംഹാരിയായ 'ട്രാമഡോൾ' ഗുളികകൾ ഡൽഹിയിൽ നിന്ന് ലിബിയയിലേക്ക് കടത്താനുള്ള വൻ അന്താരാഷ്ട്ര ഗൂഢാലോചന സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് തകർത്തു. 'ഓപ്പറേഷൻ...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...