ഇടുക്കി : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച് കേരളം ഇന്ന് കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റിയുമായി ചർച്ച നടത്തും. മൂന്നാറിൽ നടക്കുന്ന യോഗത്തിൽ ഇരു സംസ്ഥാനങ്ങളിലെയും ജലവിഭവ വകുപ്പ് സെക്രട്ടറിമാർ പങ്കെടുക്കും.(Mullaperiyar Dam dispute, Kerala and Tamil Nadu hold talks in Munnar)
രാവിലെ 10 മണി മുതൽ 11:30 വരെയാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ‘തമിഴ്‌നാടിന് സുരക്ഷിതമായ വെള്ളം, കേരളത്തിന് പുതിയ ഡാം’ എന്ന നിലപാടായിരിക്കും കേരളം ചർച്ചയിൽ പ്രധാനമായും മുന്നോട്ടുവെക്കുക. കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.
എംപിമാരായ ജെബി മേത്തർ, ഡീൻ കുര്യാക്കോസ് എന്നിവരും കമ്മിറ്റിയിൽ അംഗങ്ങളായുണ്ട്. വിവിധ ജലപദ്ധതികളുടെ പുരോഗതിയും ചർച്ചാവിഷയമാകും. തമിഴ്‌നാട്ടിലെ പുതിയ സർക്കാരിന്റെ നിലപാട് ഈ ചർച്ചയെ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ തങ്ങളുടെ ആദ്യ നയപ്രഖ്യാപനത്തിൽ തന്നെ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാനുള്ള കേരളത്തിന്റെ നീക്കത്തെ എതിർക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
Story Summary
Kerala and Tamil Nadu are set to hold critical discussions today in Munnar before the Central Water Resources Standing Committee regarding the Mullaperiyar Dam issue. While Kerala continues to advocate for a new dam to ensure safety, the new Tamil Nadu government has reiterated its opposition to the proposal, citing plans to maintain the existing structure and increase water levels to 152 feet.

