ഹൈദരാബാദ്: യുകെയിലെ ലണ്ടനിൽ ഉന്നത പഠനത്തിനായി പോയ തെലങ്കാന സ്വദേശിയായ 25 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കാമറെഡ്ഡി ജില്ലക്കാരനായ എസ്. ശ്രീനാഥ് റെഡ്ഡിയാണ് മരിച്ചത്. ലെയ്‌സെസ്റ്ററിലെ ഡി മോണ്ട്‌ഫോർട്ട് സർവകലാശാലയിൽ മാസ്റ്റർ ബിരുദ വിദ്യാർത്ഥിയായിരുന്നു ഇദ്ദേഹം. 14 മാസം മുൻപാണ് ശ്രീനാഥ് യുകെയിലെത്തിയത്.(Telangana student S Srinath Reddy found dead in UK family seeks repatriation)
ജൂൺ 22-ന് രാത്രി കുടുംബവുമായി സംസാരിച്ച ശ്രീനാഥ് അന്ന് സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ പോയിരുന്നു. പിറ്റേന്ന് രാവിലെ മുറിയിലെത്തിയ സുഹൃത്തുക്കളാണ് ശ്രീനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നും, ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും കുടുംബം അറിയിച്ചു. സുഹൃത്തുക്കൾ വഴി മാത്രമാണ് മരണവിവരം തങ്ങൾ അറിഞ്ഞതെന്നും കുടുംബം വ്യക്തമാക്കി.
മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പിതാവ് മധുസൂദൻ റെഡ്ഡി രംഗത്തെത്തി. ലണ്ടനിലെ ബന്ധുക്കൾ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾക്കായി പേജിലൂടെ ധനസമാഹരണം നടത്തുന്നുണ്ട്.
Story Summary
S. Srinath Reddy, a 25-year-old student from Telangana studying at De Montfort University in the UK, was found dead under unclear circumstances. His family has appealed to the Indian and Telangana governments to expedite the repatriation of his mortal remains, as they have yet to receive official clarity from UK authorities regarding the cause of death.

