ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ തീരുമാനം. സംഭവത്തിൽ അഡീഷണൽ റസിഡന്റ് കമ്മീഷണർ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു.(Disciplinary action against officials after Pinarayi Vijayan misses his flight)
ശനിയാഴ്ച ഉച്ചയ്ക്ക് 2.50-നുള്ള വിമാനത്തിൽ കോഴിക്കോട്ടേക്ക് പോകാനായിരുന്നു പിണറായി വിജയൻ ഡൽഹി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽ കൃത്യസമയത്ത് എത്തിയിട്ടും അദ്ദേഹത്തിന് യാത്ര ചെയ്യാൻ സാധിച്ചില്ല. വിഐപി ലോഞ്ചിൽ ഇരിക്കുകയായിരുന്ന അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാൻ വിമാനക്കമ്പനി അധികൃതർ എത്താതിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായത് എന്നാണ് വിവരം.
ഈ സമയത്ത് കേരള ഹൗസിൽ നിന്നുള്ള ഉദ്യോഗസ്ഥരും അദ്ദേഹത്തെ യാത്രയയക്കാൻ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. പിന്നീട് മറ്റൊരു വിമാനത്തിലാണ് അദ്ദേഹം കോഴിക്കോട്ടേക്ക് തിരിച്ചത്. പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനാണ് പിണറായി വിജയൻ ഡൽഹിയിലെത്തിയിരുന്നത്.
Story Summary
Disciplinary action is set to be taken against protocol officers at Kerala House following the delay that caused Opposition Leader Pinarayi Vijayan to miss his scheduled flight from Delhi to Kozhikode. Despite reaching the airport on time, a lapse in coordination between officials and airline staff resulted in him missing the boarding process.

