HomeCrimeകേതൻ അഗർവാൾ കൊലക്കേസ്: പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനായുള്ള ബാലി യാത്ര മുടങ്ങി, പ്രതിയുടെ...

കേതൻ അഗർവാൾ കൊലക്കേസ്: പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനായുള്ള ബാലി യാത്ര മുടങ്ങി, പ്രതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയെന്ന് കേതൻ, FIR വിവരങ്ങൾ പുറത്ത് | Ketan Agarwal murder case

മുംബൈ: യുവാവിനെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് ലോഹഗഡ് കോട്ടയിലെ കൊക്കയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ എഫ്‌ഐആർ വിവരങ്ങൾ പുറത്ത്. യുവ വ്യവസായി കേതൻ അഗർവാളിനെയാണ് പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയത്.(Ketan Agarwal murder case, Young man pushed off cliff by fiancée and her lover in planned murder)

കേതനും സിയയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ഫെബ്രുവരിയിലാണ് നടന്നത്. എന്നാൽ സിയയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നതായി കേതൻ പിതാവിനോട് വെളിപ്പെടുത്തിയിരുന്നു. സിയ നിരന്തരം തർക്കങ്ങൾക്കും വഴക്കുകൾക്കും ശ്രമിച്ചിരുന്നതായി വിശാൽ അഗർവാൾ ആരോപിക്കുന്നു. ജൂൺ 18-നായിരുന്നു കേതനെ സിയ ലോഹഗഡ് കോട്ടയിലേക്ക് കൊണ്ടുപോയത്. തന്റെ ജന്മദിനം പ്രമാണിച്ചാണ് യാത്രയെന്ന് പറഞ്ഞ് സിയ കേതന്റെ അമ്മയിൽ നിന്ന് നേരിട്ട് സമ്മതം വാങ്ങുകയായിരുന്നു. എന്നാൽ, രാവിലെ 10.45-ഓടെ കേതൻ അബദ്ധത്തിൽ കൊക്കയിൽ വീണു മരിച്ചുവെന്ന് സിയ വീട്ടുകാരെ അറിയിച്ചു.

മരണത്തിൽ സംശയം തോന്നിയ കേതന്റെ പിതാവ് പിന്നീട് അപകടസ്ഥലം സന്ദർശിക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. സിയയുടെ ഫോൺ നിരന്തരം ബിസി ആയിരുന്നതും, മറ്റൊരു സുഹൃത്തായ ചേതൻ ചൗധരിയെക്കുറിച്ച് സിയ പലപ്പോഴും സംസാരിച്ചിരുന്നതും കുടുംബത്തിന്റെ സംശയത്തിന് കാരണമായി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, സിയയും ചേതനും തമ്മിൽ പ്രണയത്തിലാണെന്നും കേതനെ കൊലപ്പെടുത്താൻ ഇരുവരും ഗൂഢാലോചന നടത്തിയെന്നും വ്യക്തമായി. പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനായി ബാലിയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നെങ്കിലും പാസ്‌പോർട്ട് സംബന്ധമായ പ്രശ്‌നങ്ങൾ കാരണം യാത്ര മുടങ്ങി.

Story Summary

Young businessman Ketan Agarwal was murdered by his fiancée, Siya Goyal, and her lover, Chetan Chaudhary, who pushed him off a cliff at Lohagad Fort. Suspecting foul play after the fiancée’s inconsistent claims, the victim’s family launched an inquiry, revealing a conspiracy fueled by the couple’s secret illicit relationship.

WhatsApp Channel Banner

Latest updates

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ശോചനീയാവസ്ഥ: നേരിട്ട് പരിശോധന നടത്തി ഹൈക്കോടതി...

തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങൾ നേരിടുന്ന പ്രതിസന്ധികളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും കോടതി ഉടൻ തന്നെ പൊതു മാർഗനിർദേശം പുറപ്പെടുവിക്കും.(Kerala High Court...

ചേർത്തലയിൽ JCBയിലേക്ക് KSRTC ബസ് ഇടിച്ചുകയറി: 19 യാത്രക്കാർക്ക്...

ആലപ്പുഴ: ചേർത്തലയിൽ ദേശീയപാതയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ജെസിബിയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി 19 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 11:15 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി സൂപ്പർ...

2 സൈനികരുടെ കൊലയ്ക്ക് പിന്നാലെ ഇറാന് കനത്ത തിരിച്ചടിയുമായി...

വാഷിംഗ്ടൺ: ജോർദാനിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാന് മേൽ ശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ട് അമേരിക്ക. മേഖലയിൽ പുതിയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി യുഎസ് സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ്...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: 200 മെഗാവാട്ട് വൈദ്യുതി...

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി കടുത്തതോടെ താൽക്കാലിക ആശ്വാസമായി കമ്പനികളിൽ നിന്നുള്ള വൈദ്യുതി ഇന്ന് മുതൽ ലഭ്യമായിത്തുടങ്ങും. റഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചതോടെയാണ് 200 മെഗാവാട്ട് വൈദ്യുതി ഇന്ന് മുതൽ കെഎസ്ഇബിക്ക് ലഭിക്കുന്നത്.(Kerala...

കർണാടകയിൽ വരൾച്ച രൂക്ഷം: തിങ്കളാഴ്ച അടിയന്തര മന്ത്രിസഭാ യോഗം...

ബെംഗളൂരു: കർണാടകയിലെ കടുത്ത വരൾച്ചാ സാഹചര്യം വിലയിരുത്തുന്നതിനും അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുമായി ജൂലൈ 20 തിങ്കളാഴ്ച അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചതായി മുഖ്യമന്ത്രി ഡി.കെ ശിവകുമാർ അറിയിച്ചു. വരൾച്ചയെത്തുടർന്ന് ചില പ്രദേശങ്ങളിൽ...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...