Description
Digital Voice of Kerala
Sunday, June 28, 2026

Digital Voice of Kerala
HomeKeralaED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രോസിക്യൂട്ടർക്കെതിരെ പ്രതിഷേധം ശക്തം; ഫയലുകൾ പരിശോധിക്കാൻ...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രോസിക്യൂട്ടർക്കെതിരെ പ്രതിഷേധം ശക്തം; ഫയലുകൾ പരിശോധിക്കാൻ DGP, EDയുടെ അപ്പീൽ നാളെ ഹൈക്കോടതിയിൽ | ED official assault case

🎙️ Latest Podcast

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രോസിക്യൂട്ടർക്കെതിരെ പ്രതിഷേധം കടുക്കുന്നു. സംഭവം വിവാദമായതോടെ വിശദമായ പരിശോധനയ്ക്ക് ഡിജിപി ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ഫയലുകൾ പരിശോധിക്കുന്നതിനായി മ്യൂസിയം എസ്എച്ച്ഒ ഇന്ന് ഡിജിപിയുടെ കൊച്ചിയിലെ ഓഫീസിലെത്തി.(ED official assault case prosecutor removed after representing accused)

ഡിജിപി കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കും. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാളെ ഇഡി ഹൈക്കോടതിയിൽ അപ്പീൽ നൽകും. നേരത്തെ സെഷൻസ് കോടതിയെ സമീപിക്കാനായിരുന്നു ഇഡിയുടെ തീരുമാനമെങ്കിലും തീരുമാനം മാറ്റുകയായിരുന്നു.

അതേസമയം, പ്രോസിക്യൂട്ടർ ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇവർക്കെതിരെ കമ്മീഷണർ തന്നെ ഡിജിപിയോട് ആവശ്യമുന്നയിച്ചിരുന്നു.

Story Summary

The Director General of Prosecution has initiated a file review following a controversy where a prosecutor represented an accused in the ED official assault case. The ED is set to appeal to the High Court tomorrow to cancel the bail of the ninth accused, Harish Kumar, after concerns were raised regarding the prosecutor Geena Kumari’s involvement.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.