Description
Digital Voice of Kerala
Friday, June 26, 2026

Digital Voice of Kerala
HomeKeralaതിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയത്തിന് UDF: BJP ഭരണം വീഴുമോ? LDF...

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയത്തിന് UDF: BJP ഭരണം വീഴുമോ? LDF നിലപാട് നിർണ്ണായകം | UDF Plans No Confidence Motion

🎙️ Latest Podcast

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണപക്ഷമായ ബി ജെ പിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യു.ഡി.എഫ് നീക്കം ശക്തമാക്കുന്നു. കോർപ്പറേഷനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യു.ഡി.എഫ് നീക്കത്തിന് എൽ.ഡി.എഫ് അനുകൂലമായി നിലപാട് സ്വീകരിച്ചാൽ അത് നിർണ്ണായകമായ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിവെക്കും.(UDF Plans No Confidence Motion Against Thiruvananthapuram Corporation)

നേരത്തെ നിശ്ചയിച്ചിരുന്ന കൗൺസിൽ യോഗം നീട്ടിവെച്ച നടപടിക്കെതിരെ യു.ഡി.എഫും എൽ.ഡി.എഫും ശക്തമായ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഇതിനുപിന്നാലെയാണ് യോഗം തിങ്കളാഴ്ചത്തേക്ക് നിശ്ചയിച്ചത്.

എന്നാൽ, കോർപ്പറേഷനിൽ ഇപ്പോൾ നടക്കുന്നത് എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള ഒത്തുകളിയാണെന്നും, ഇപ്പോൾ അരങ്ങേറുന്ന നാടകങ്ങൾ ഇതിന്റെ ഭാഗമാണെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. കോർപ്പറേഷനിലെ ഭരണസമിതിക്കെതിരെ ഉയർന്ന പ്രതിഷേധങ്ങൾക്കിടയിലാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നത്.

Story Summary

The UDF is reportedly planning to move a no-confidence motion against the administration in the Thiruvananthapuram Corporation, setting the stage for a critical council meeting scheduled for Monday. Meanwhile, the BJP has alleged that the ongoing political tensions are merely a staged drama resulting from collusion between the UDF and LDF.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.