ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ചില നയപരമായ തീരുമാനങ്ങളിൽ ആശങ്ക ഉയർന്നിട്ടുണ്ടെന്ന് പറഞ്ഞ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയതിലും, ധാതുമണൽ ഖനനത്തിലും സ്വകാര്യവത്കരണത്തിലുമടക്കം ഉയർന്നുവരുന്ന വിമർശനങ്ങളെക്കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.(KC Venugopal on Concern Over State Government Policies On Liquor Tax And Mining)
സർക്കാർ അധികാരത്തിൽ വന്ന് അധികകാലമായിട്ടില്ലാത്തതിനാൽ സ്വാഭാവികമായ ചില ആശങ്കകൾ ഉയരുന്നത് സ്വാഭാവികമാണ്. എന്നാൽ, ഇത്തരം കാര്യങ്ങളിൽ സർക്കാരിന് വ്യക്തമായ ഉത്തരവാദിത്വമുണ്ടെന്നും, ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും വിഷയത്തിൽ പരാതിയുണ്ടെങ്കിൽ അത് മന്ത്രിസഭയിലും മുന്നണിയിലും ചർച്ച ചെയ്യുമെന്നും, നയപരമായ കാര്യങ്ങളിൽ കൂടുതൽ കൂടിയാലോചനകൾ ഉണ്ടാകുമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി. ബജറ്റ് തയ്യാറാക്കുന്നതിൽ കൂട്ടായ ചർച്ചകൾ ഉണ്ടായില്ലെന്ന പരാതിയെക്കുറിച്ച് ചോദിച്ചപ്പോൾ, സർക്കാർ ഇപ്പോൾ ആരംഭഘട്ടത്തിലാണെന്നും നല്ല കാര്യങ്ങൾ കൂടി പരിഗണിക്കണമെന്നും അദ്ദേഹം മറുപടി നൽകി.
Story Summary
AICC General Secretary K.C. Venugopal on concerns over the Kerala government’s recent policies on low-alcohol tax exemptions and mineral sand mining. He emphasized that the government must address these public concerns, adding that such matters will be discussed within the cabinet and the UDF, aligning with the party’s national policy.

