Description
Digital Voice of Kerala
Sunday, June 21, 2026

Digital Voice of Kerala
HomeKeralaകൊച്ചിൻ ഷിപ്പ്‌യാർഡിൽ കപ്പലിൽ 'ഐ ലവ് പാകിസ്താൻ' എന്ന് എഴുതിയ സംഭവം:...

കൊച്ചിൻ ഷിപ്പ്‌യാർഡിൽ കപ്പലിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന് എഴുതിയ സംഭവം: രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു | Cochin Shipyard

🎙️ Latest Podcast

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ കപ്പലിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന് എഴുതിയ സംഭവത്തിൽ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. സംഭവത്തിൽ ഇതുവരെ 162 പേരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 152 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഗുരുതരമായ വകുപ്പാണിത്.(Cochin Shipyard, Case Registered After Anti National Slogans On Ship At Cochin Shipyard)

2025-ൽ നിർമാണം ആരംഭിച്ച കൊമേഴ്‌സ്യൽ സർവീസ് ഓപ്പറേഷൻ വെസലിലാണ് എഴുത്ത് കണ്ടെത്തിയത്. രണ്ടാഴ്ച മുൻപാണ് ഷിപ്പ്‌യാർഡ് അധികൃതരുടെ ശ്രദ്ധയിൽ എഴുത്ത് പെട്ടത്. ഉടൻ തന്നെ എറണാകുളം സൗത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു.

എഴുത്ത് പ്രത്യക്ഷപ്പെട്ട ഭാഗത്ത് സിസിടിവി ക്യാമറകൾ ഇല്ലായിരുന്നു. അതിനാൽ, ഈ ഭാഗത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. സംഭവം അതീവ ഗൗരവമായി കണ്ട് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

Story Summary 

Police have registered a case for sedition (BNS 152) after the phrase “I love Pakistan” was found written on a ship currently under construction at the Cochin Shipyard for a UK-based company. With no CCTV coverage in the area where the incident occurred, authorities have questioned 162 employees. Both central intelligence agencies and the CISF are conducting a high-priority investigation, given the national security implications of the incident.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.