തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലോഡ് ഷെഡിങ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് സമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവിലെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വീഴ്ചയല്ലെന്നും, ഉഷ്ണതരംഗവും ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതുമാണ് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു.(Minister Sunny Joseph Addresses Kerala Power Crisis And Political Roles)
വൈദ്യുതി വാങ്ങിയ വകയിൽ നൽകാനുള്ള ബാധ്യതയും നിലവിലെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. രാജ്യത്തുടനീളം മഴ കുറവായത് ജലവൈദ്യുത പദ്ധതികളെ സാരമായി ബാധിച്ചിട്ടുണ്ട്. ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസ്സിലാക്കുന്നുണ്ടെങ്കിലും, വൈദ്യുതി ലഭ്യതയിലെ കുറവ് പരിഹരിക്കാൻ പരിശ്രമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
വൈദ്യുതി മീറ്റർ മാറ്റുന്നതുമായി ബന്ധപ്പെട്ട അദാനി കരാറിൽ ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. കെപിസിസി അധ്യക്ഷപദവി ഒഴിയുന്നത് സംബന്ധിച്ച ചോദ്യത്തിന്, രണ്ട് ചുമതലകൾ ഒരേസമയം വഹിക്കാനുള്ള പ്രയാസം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും, മാറാൻ ആവശ്യപ്പെട്ടാൽ ഉടൻ മാറുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പറയാനുള്ള കാര്യങ്ങൾ പാർട്ടി യോഗങ്ങളിൽ വ്യക്തമാക്കും. എന്നാൽ, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടനയെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ അത് കഴിച്ചു നോക്കിയിട്ടില്ല എന്ന മറുപടിയാണ് മന്ത്രി നൽകിയത്.
Story Summary
Electricity Minister Sunny Joseph addressed the ongoing power crisis in Kerala, attributing it to low water levels in reservoirs and insufficient rainfall, rather than government failure. He assured that the government is looking into the Adani smart meter contract for any irregularities. On political matters, he stated he has informed the party leadership about the difficulties of holding two positions and remains ready to step down from his party role if asked.

