ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് വഴി 8.6 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലുമായി മൂന്ന് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി യാത്ര തുടരുന്നു. ‘ദേശ് വൈഭവ്’, ‘ദേശ് വിഭോർ’, ‘സൻമാർ ഹെറാൾഡ്’ എന്നീ മൂന്ന് ഇന്ത്യൻ കപ്പലുകൾ ശനിയാഴ്ച ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്നതായി കേന്ദ്ര തുറമുഖ-ഷിപ്പിംഗ്-ജലപാത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. 94 ഇന്ത്യൻ നാവികരാണ് കപ്പലുകളിലുള്ളത്.(Indian Crude Oil Tankers Transit Strait of Hormuz Safely)
ജൂൺ 24 മുതൽ ജൂലൈ 1 വരെയുള്ള ദിവസങ്ങളിൽ കപ്പലുകൾ ഇന്ത്യയിൽ എത്തും. ജൂൺ 24-ന് ‘ദേശ് വൈഭവ്’ വാദിനാർ തുറമുഖത്തും ‘ദേശ് വിഭോർ’ സിക്ക തുറമുഖത്തും എത്തും. ജൂലൈ ഒന്നിന് ‘സൻമാർ ഹെറാൾഡ്’ പാരദ്വീപ് തുറമുഖത്ത് എത്തും. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കും നാവികരുടെ സുരക്ഷയ്ക്കും സർക്കാർ അതീവ മുൻഗണന നൽകുന്നുണ്ടെന്ന് മന്ത്രി എക്സിൽ കുറിച്ചു.
Story Summary
Three Indian-flagged crude oil tankers—Desh Vaibhav, Desh Vibhor, and Sanmar Herald—carrying over 8.6 lakh metric tonnes of cargo and 94 Indian crew members, have successfully transited the Strait of Hormuz. The tankers are en route to India and are scheduled to arrive between June 24 and July 1.

