കൊച്ചി: കടുത്ത അഭിപ്രായവ്യത്യാസങ്ങൾക്കും തർക്കങ്ങൾക്കുമിടയിൽ താരസംഘടനയായ ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗം കൊച്ചിയിൽ ആരംഭിച്ചു. ജനറൽ സെക്രട്ടറി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. യോഗത്തിൽ വലിയ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്.(AMMA Annual General Body Meeting Begins Amidst Internal Disputes)
പതിവായി യോഗത്തിന് ഒരാഴ്ച മുൻപ് റിപ്പോർട്ട് നൽകാറുള്ള രീതി ഇക്കുറി തെറ്റിച്ചതാണ് അംഗങ്ങളെ ചൊടിപ്പിച്ചത്. സംഘടനയുടെ വരവ് ചെലവ് കണക്കുകൾ കൃത്യമായി ലഭ്യമാക്കിയില്ലെന്ന പരാതിയും അംഗങ്ങൾക്കിടയിലുണ്ട്.
ഇതിനിടെ, നിലവിലെ ഭരണസമിതിക്കെതിരെ ഒരു വിഭാഗം അംഗങ്ങൾ അവിശ്വാസപ്രമേയം കൊണ്ടുവരാൻ നീക്കം നടത്തുന്നതായും സൂചനകളുണ്ട്. തർക്കങ്ങൾക്കും ചേരിതിരിവുകൾക്കും ഇടയിൽ ചേരുന്ന ഈ യോഗം സംഘടനയുടെ ഭാവിയിൽ നിർണ്ണായകമായിരിക്കും.
Story Summary
The annual general body meeting of the actors’ organization ‘AMMA’ has commenced in Kochi amidst significant internal disputes and controversies. Key issues include the failure to distribute the annual report in advance and grievances regarding financial transparency, leading some members to reportedly move a no-confidence motion against the current governing body.

