പട്ന: ബിഹാറിലെ നൗബത്പുർ മേഖലയിൽ സംഗീത-നൃത്ത ട്രൂപ്പിലെ രണ്ട് യുവതികളെ തോക്കിൻമുനയിൽ നിർത്തി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജൂൺ 18-നാണ് സംഭവം നടന്നത്. സംഭവത്തിൽ 13 പേർക്കെതിരെ പോലീസ് കേസെടുത്തു.(Gang Rape, Two Women From Dance Troupe Gang Raped In Patna)
ജാർഖണ്ഡിലെ ലത്തേഹാർ സ്വദേശികളായ യുവതികൾ പാറ്റ്‌നയിലെ മിഥാപൂർ മേഖലയിലാണ് താമസിച്ചിരുന്നത്. ഒരു ‘തിലക്’ ചടങ്ങിൽ നൃത്തം അവതരിപ്പിക്കുന്നതിനായി നൗബത്പുരിലെത്തിച്ചതായിരുന്നു ഇവരെ. സംഭവത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന മുന്നാ കുമാർ എന്നയാളാണ് ഇവരെ പരിപാടിക്കായി ബുക്ക് ചെയ്തത്. എന്നാൽ, പരിപാടി നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് പകരം പ്രതികൾ യുവതികളെ വിജനമായ ഒരിടത്തേക്ക് കൊണ്ടുപോയി തടഞ്ഞുവെക്കുകയും രാത്രി മുഴുവൻ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ച യുവതികളെ ഇവർ ക്രൂരമായി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിറ്റേദിവസം രാവിലെ, പ്രതികൾ യുവതികളെ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ഫുൽവാരി ഷെരീഫ് പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് യുവതികൾ ബഹളം വെക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം ഡയൽ-112-ൽ അറിയിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഫുൽവാരി ഷെരീഫ് എസ്ഡിപിഒ ദീപക് കുമാർ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത വിവരം സ്ഥിരീകരിച്ചു. മുന്നാ കുമാർ, സൂരജ് കുമാർ, ഭാനു കുമാർ എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയതായും, കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു.
Story Summary
Two women from a music and dance troupe were abducted and gang-raped at gunpoint by over a dozen men in Patna’s Naubatpur area on June 18. The victims, who were hired for a local event, were held captive and assaulted throughout the night before they managed to raise an alarm, leading to the registration of a case against 13 accused.

