Description
Digital Voice of Kerala
Sunday, June 21, 2026

Digital Voice of Kerala
HomeKeralaസംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി തുടരുന്നു: ഇന്നലെ മാത്രം പകർച്ചപ്പനി സ്ഥിരീകരിച്ചത് 13,187...

സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി തുടരുന്നു: ഇന്നലെ മാത്രം പകർച്ചപ്പനി സ്ഥിരീകരിച്ചത് 13,187 പേർക്ക് | Kerala infectious diseases

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം തുടരുന്നതിനിടയിൽ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഇന്നലെ മാത്രം 13,187 പേർക്കാണ് പകർച്ചപ്പനി സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് ‘ഡ്രൈ ഡേ’ ആചരിക്കും.(Kerala infectious diseases, Kerala struggles with rising infectious diseases)

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിപ രോഗബാധിതന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. എന്നാൽ, ഇദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആരോഗ്യപ്രവർത്തകയുടെ പരിശോധനാ ഫലം നെഗറ്റീവ് ആയത് ആശ്വാസകരമാണ്.

ഇതിനിടെ, സംസ്ഥാനത്ത് 13 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ഈ വർഷം റിപ്പോർട്ട് ചെയ്ത ഷിഗെല്ല കേസുകൾ 209 ആയി. സൗത്ത് സുഡാനിൽ നിന്നെത്തിയ സ്ത്രീയുടെ എബോള പരിശോധനാ ഫലം നെഗറ്റീവായതും ആശ്വാസം പകർന്നു. ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 120 രോഗബാധകളും 5 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ രോഗബാധ രേഖപ്പെടുത്തിയിരിക്കുന്നത്.

Story Summary

Kerala is facing a persistent surge in communicable diseases, with 13,187 fresh cases of viral fever reported in a single day and 13 new Shigella infections confirmed across various districts. While the Nipah patient in Kozhikode remains in critical condition, health officials have initiated emergency response measures, including state-wide ‘Dry Day’ observations.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.