Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala
HomeCrimeകൊയിലാണ്ടിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി: പ്രതി ഒളിവിൽ | Man Murders Wife

കൊയിലാണ്ടിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി: പ്രതി ഒളിവിൽ | Man Murders Wife

🎙️ Latest Podcast

കോഴിക്കോട്: കൊയിലാണ്ടി പൊയിൽക്കാവിൽ മധ്യവയസ്‌കയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. പൊയിൽക്കാവ് ബീച്ച് നാലുസെന്റ് കോളനിയിൽ താമസിക്കുന്ന സുധ (58) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.(Man Murders Wife In Koyilandy Kozhikode)

വീടിനോട് ചേർന്നുള്ള ഷെഡിൽ വെച്ച് വാക്കത്തി ഉപയോഗിച്ച് ഭർത്താവ് കുട്ടികൃഷ്ണൻ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കൃത്യം നടത്തിയ ശേഷം മരംവെട്ട് തൊഴിലാളിയായ കുട്ടികൃഷ്ണൻ സ്ഥലത്തുനിന്ന് ഒളിവിൽ പോയി.

ഷെഡിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന വാക്കത്തിയും പോലീസ് കണ്ടെടുത്തു. പോലീസ്  ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Story Summary

A 58-year-old woman, Sudha, was brutally murdered by her husband, Kuttikrishnan, at their home in Poyilkavu, Koyilandy. The accused, a woodcutter, allegedly used a machete to commit the crime and is currently absconding; the police have launched a manhunt to apprehend him.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.