Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala
HomeKeralaകാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറിൻ്റെ ഫോൺ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തൽ;...

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറിൻ്റെ ഫോൺ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തൽ; വിദഗ്ധ പരിശോധനയ്ക്ക് തിരുവനന്തപുരത്തേക്ക് അയക്കും | Kafir Screenshot Case

🎙️ Latest Podcast

കോഴിക്കോട്: വിവാദമായ ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി സ്ഥിരീകരണം. തന്റെ ഫോൺ റീസെറ്റ് ചെയ്ത് അതിലെ വിവരങ്ങൾ പൂർണ്ണമായും മായ്ച്ചുകളഞ്ഞതായി ജിതിൻ സമ്മതിച്ചു. ജില്ലാ ഫൊറൻസിക് ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.(Kafir Screenshot Case, DYFI Leader Jithin Bhaskar Reset Phone )

ഫോൺ റീസെറ്റ് ചെയ്തതിലൂടെ ഡിലീറ്റ് ചെയ്യപ്പെട്ട നിർണ്ണായക വിവരങ്ങൾ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ, ഫോൺ തിരുവനന്തപുരത്തെ സംസ്ഥാന ഫൊറൻസിക് ലാബിലേക്ക് അയക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനായി പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും.

അതേസമയം, ജിതിൻ ഭാസ്കറിന്റെ പോലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. കേസിൽ തെളിവുകൾ നശിപ്പിക്കാൻ പ്രതി ബോധപൂർവ്വം ശ്രമിച്ചു എന്ന കണ്ടെത്തൽ കേസിൽ നിർണ്ണായകമായി മാറും.

Story Summary

DYFI leader Jithin Bhaskar, arrested in the ‘Kafir Screenshot’ case, has confessed to resetting his phone to erase crucial data. Investigators confirmed the deletion through preliminary forensic analysis and are now seeking court permission to send the device to the state forensic lab in Thiruvananthapuram for advanced data recovery.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.