തിരുവനന്തപുരം: അടുത്ത അഞ്ച് വർഷം സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങളുടെ ദിശാസൂചികയായിരിക്കും യു.ഡി.എഫ് സർക്കാരിന്റെ ഈ ബജറ്റെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ. നിയമസഭയിൽ ബജറ്റ് അവതരണം ആരംഭിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.(Kerala Budget 2026, CM VD Satheesan Begins Presenting UDF Governments Maiden Budget)
സംസ്ഥാനം നേരിടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി. കേന്ദ്ര വിഹിതത്തില്‍ 20,500 കോടിയുടെ കുറവുണ്ടായി. ശമ്പള പരിഷ്‌കരണം സംസ്ഥാനത്തിന്റെ കടബാധ്യത കൂട്ടുമെന്നും വി ഡി സതീശന്‍. പുതുയുഗ കേരളമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി തുറന്നുസമ്മതിച്ചുകൊണ്ടാണ് അദ്ദേഹം ബജറ്റ് അവതരണം ആരംഭിച്ചത്. ധവളപത്രത്തിലെ കണക്കുകൾ നിരത്തി, മുൻ സർക്കാരിന്റെ കാലത്തെ സാമ്പത്തിക അസന്തുലിതാവസ്ഥകൾ അദ്ദേഹം എടുത്തുപറഞ്ഞു. കിഫ്ബി പദ്ധതികൾ വലിയ സാമ്പത്തിക ബാധ്യതയും അസന്തുലിതാവസ്ഥയും സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഇതിന്റെ പ്രവർത്തനങ്ങൾ പഠിക്കാൻ പ്രത്യേക വിദഗ്ദ്ധ സമിതിയെ രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വാർഷിക പദ്ധതി അടങ്കലിൽ ആനുപാതികമായ കുറവ് വരുത്താൻ സർക്കാർ തീരുമാനിച്ചു. നിലവിൽ 35,000 കോടി രൂപയാണ് വാർഷിക പദ്ധതി അടങ്കലായി നിശ്ചയിച്ചിരിക്കുന്നത്. മുൻ ബജറ്റുകളിൽ കേന്ദ്ര വിഹിതം തെറ്റായി കണക്കാക്കിയതിലൂടെ 20,500 കോടി രൂപയുടെ കുറവുണ്ടാകുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഇത് സംസ്ഥാനത്തിന്റെ വരവ്-ചെലവ് കണക്കുകളെ പ്രതികൂലമായി ബാധിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സാധാരണക്കാർക്ക് ആശ്വാസം പകരുന്ന സൗജന്യ യാത്രയും, ആശാ വർക്കർമാരുടെ ഓണറേറിയം വർദ്ധനവും സർക്കാർ ഉറപ്പുവരുത്തിയതായി അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിന് ഊന്നൽ നൽകുന്ന ‘പ്രിയദർശിനി പദ്ധതി’യെക്കുറിച്ച് ബജറ്റിൽ പ്രത്യേക പരാമർശമുണ്ടായി. വ്യക്തമായ ജനവിധിയോടെ അധികാരത്തിൽ വന്ന സർക്കാർ എന്ന നിലയിൽ, പുതുയുഗ കേരളം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും, അതിനായി കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള സുപ്രധാന നിർദ്ദേശങ്ങൾ ബജറ്റിലുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ നയപ്രഖ്യാപനങ്ങളുടെയും വാഗ്ദാനങ്ങളുടെയും കൃത്യമായ ചട്ടക്കൂടാണ് ഈ ബജറ്റിലൂടെ മുന്നോട്ട് വെക്കുന്നത്.നിയമസഭയിൽ ഇപ്പോൾ ബജറ്റ് പ്രസംഗം പുരോഗമിക്കുകയാണ്. വിവിധ മേഖലകളിലെ പ്രഖ്യാപനങ്ങളും പദ്ധതികളും ഓരോന്നായി മന്ത്രി സഭയിൽ അവതരിപ്പിക്കുന്നു.
Story Summary
Chief Minister and Finance Minister V.D. Satheesan has officially begun presenting the UDF government’s maiden budget, characterizing it as a roadmap for the state’s development over the next five years. Despite the ongoing financial challenges, the budget presentation is underway, with a focus on implementing key policies and long-term infrastructure and welfare initiatives.

