തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രധാനപ്പെട്ട മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, തെറ്റുകൾ തിരുത്തി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.(CPI State Secretary Binoy Viswam Calls For Unity After Election Setback)
പാർട്ടി സെന്ററിന്റെ തീരുമാനങ്ങൾ ജില്ലാ നേതൃത്വങ്ങൾ കൃത്യമായി പാലിക്കണമെന്നും ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു. സെക്രട്ടറിയേറ്റ് പിരിച്ചുവിടില്ലെന്നും, നിലവിലുള്ള അംഗങ്ങൾ മോശക്കാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Story Summary
CPI State Secretary Binoy Viswam has acknowledged the party’s painful election defeats while calling for unity and adherence to central directives. Amidst internal friction, the current leadership structure will remain intact.

