തിരുവനന്തപുരം: ജവാൻ റം ഉൽപ്പാദനം അഞ്ച് ദിവസത്തിനുള്ളിൽ പുനരാരംഭിക്കുമെന്ന് സർക്കാർ. എക്സൈസ് മന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ ധാരണയായത്.(Jawan Rum Production To Resume Within Five Days)
ഉൽപ്പാദനം പുനരാരംഭിക്കാൻ ആവശ്യമായ നടപടികൾ ബെവ്കോ നേരിട്ട് സ്വീകരിക്കും. മദ്യം നിറയ്ക്കാനുള്ള കുപ്പികൾ, ലേബലുകൾ, അടപ്പുകൾ എന്നിവ വിതരണം ചെയ്യുന്ന കമ്പനികൾ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമായത്. ടെണ്ടർ എടുത്തവർ സാധനങ്ങൾ നൽകാൻ വിസമ്മതിച്ചതോടെയാണ് ബെവ്കോ നേരിട്ട് ഇവ വാങ്ങാൻ തീരുമാനിച്ചത്.
ആവശ്യമായ സാധനങ്ങൾ ബെവ്കോ നേരിട്ട് വാങ്ങും. ഇതിനായി മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതി തേടിയിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ തന്നെ ഫാക്ടറിയിൽ ഉൽപ്പാദനം വീണ്ടും ആരംഭിക്കും. നിലവിലെ പ്രതിസന്ധി മറികടക്കാൻ സർക്കാർ തലത്തിൽ പ്രത്യേക ഉത്തരവ് ഇറക്കി വില പുനർനിർണ്ണയിക്കും.
Story Summary
Production of the popular Jawan Rum is set to resume within five days following a government intervention to resolve supply chain issues. Bevco will now directly procure bottles and labels after previous contractors demanded price hikes, with special permission sought from the Chief Minister to address the logistical crisis at the Travancore Sugars and Chemicals plant.

