തിരുവനന്തപുരം: വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയ വി.ഡി. സതീശൻ സർക്കാരിന്റെ ഭരണത്തിന് ഇന്ന് ഒരു മാസം തികയുന്നു. ഭരണനേട്ടങ്ങളുടെ തിളക്കവും വിവാദങ്ങളുടെ കല്ലുകടിയും നിറഞ്ഞ സമ്മിശ്രമായ ഒരു മാസമാണ് കടന്നുപോയത്. ഭരണപക്ഷത്തിന് ആനന്ദിക്കാൻ വക നൽകുന്ന നിരവധി തീരുമാനങ്ങൾ എടുക്കുമ്പോഴും, പ്രതിപക്ഷത്തിന് സർക്കാരിനെതിരെ ആയുധമാക്കാൻ പാകത്തിലുള്ള വിവാദങ്ങളും ആദ്യ മാസത്തിൽ തന്നെ ഉയർന്നു വന്നിട്ടുണ്ട്.(VD Satheesan Government Completes One Month Amidst Achievements And Controversies)
സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി സർക്കാരിന്റെ ഏറ്റവും വലിയ ജനപ്രിയ പ്രഖ്യാപനമായി പ്രിയദർശിനി പദ്ധതി മാറി. ആശാവർക്കർമാരുടെ വേതനം 3,000 രൂപ വർധിപ്പിച്ചത് ആദ്യ മന്ത്രിസഭായോഗത്തിലെ പ്രധാന തീരുമാനമായിരുന്നു. കൂടാതെ വയോജന വകുപ്പിന്റെ രൂപീകരണവും ശ്രദ്ധേയമായി.
ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ഭരണ-പ്രതിപക്ഷ ഭേദമന്യേ പ്രശംസ പിടിച്ചുപറ്റി. നവീൻ ബാബു മരണം, ആലപ്പുഴ മർദ്ദന കേസ്, വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് എന്നിവയിൽ എടുത്ത എസ്ഐടി അന്വേഷണങ്ങൾ സിപിഐഎമ്മിന് ശക്തമായ രാഷ്ട്രീയ മുന്നറിയിപ്പായി. എറണാകുളം മലയിടംതുരുത്തിലെ കുടിയിറക്കൽ പ്രശ്നത്തിന് പരിഹാരം കാണാനായത് സർക്കാരിന്റെ ഭരണമികവായി വിലയിരുത്തപ്പെടുന്നു.
മന്ത്രി സ്റ്റാഫിലെ ബന്ധുനിയമനവും ദേവസ്വം ബോർഡ് പ്ലീഡർ നിയമനവും സർക്കാരിന് വലിയ തിരിച്ചടിയായി. പ്രതിഷേധങ്ങൾക്കൊടുവിൽ രാജികൾ ഉണ്ടാവുകയും ചെയ്തു. അതേസമയം, വി ഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച നടക്കും.
Story Summary
The V.D. Satheesan government completes its first month in office, balancing significant welfare projects like the ‘Priyadarshani’ bus scheme and strict law enforcement against controversies regarding appointments and political flip-flops. While the government has gained appreciation for its welfare measures and investigative actions, it faces mounting pressure over internal coordination issues and sensitive policy shifts.

