HomeNationalപാർലമെന്റിൽ ഭൂരിപക്ഷത്തിനായി 'ഓപ്പറേഷൻ ടൈഗർ': ഉദ്ധവ് പക്ഷത്ത് പിളർപ്പ്, ശിവസേന (ഷിൻഡെ)...

പാർലമെന്റിൽ ഭൂരിപക്ഷത്തിനായി ‘ഓപ്പറേഷൻ ടൈഗർ’: ഉദ്ധവ് പക്ഷത്ത് പിളർപ്പ്, ശിവസേന (ഷിൻഡെ) വിഭാഗത്തിലേക്ക് കൂറുമാറ്റം | Shiv Sena Split

ന്യൂഡൽഹി: പാർലമെന്റിൽ നിർണ്ണായക ബില്ലുകൾ പാസാക്കുന്നതിനായി ഭരണപക്ഷം പ്രതിപക്ഷ നിരയിൽ വൻ അട്ടിമറികൾക്ക് കളമൊരുക്കുന്നു. തൃണമൂൽ കോൺഗ്രസിന് പിന്നാലെ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി) ആണ് ഭരണപക്ഷത്തിന്റെ പുതിയ ലക്ഷ്യം. ഇതിനായി ‘ഓപ്പറേഷൻ ടൈഗർ’ എന്ന പേരിൽ ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നത്.(Shiv Sena Split, Ruling Party Launches Operation Tiger To Split Opposition In Parliament)

ഉദ്ധവ് താക്കറെയുടെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറു പേർ എൻ.ഡി.എ സഖ്യകക്ഷിയായ ശിവസേനയുടെ ഷിൻഡെ വിഭാഗത്തിലേക്ക് കൂറുമാറാൻ സന്നദ്ധത അറിയിച്ചു. ബുധനാഴ്ച സ്പീക്കറെ നേരിൽ കണ്ട് പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവാദം തേടിയ ഇവർ, വെള്ളിയാഴ്ച ഔദ്യോഗികമായി ഷിൻഡെ പക്ഷത്ത് ചേരുമെന്നാണ് വിവരം.

സഞ്ജയ് ദിന പാട്ടീൽ, സഞ്ജയ് ജാദവ്, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്ടികാർ, ഭൗസാഹെബ് വക്ചൗരെ, രാജെ നിംബാൽക്കർ എന്നിവരാണ് ഉദ്ധവ് പക്ഷം വിടുന്നത്. ഈ കൂറുമാറ്റത്തോടെ ലോക്‌സഭയിൽ ഷിൻഡെ വിഭാഗത്തിന്റെ അംഗബലം 13 ആയി ഉയരും. പിളർപ്പ് ഏറെക്കുറെ ഉറപ്പായതോടെ, പ്രതിരോധ നടപടികളുമായി ഉദ്ധവ് താക്കറെ ക്യാമ്പ് രംഗത്തിറങ്ങി. വ്യാഴാഴ്ച രാവിലെ 11-ന് ഡൽഹിയിൽ നടക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എം.പിമാർക്ക് ഉദ്ധവ് വിഭാഗം വിപ്പ് നൽകി. പാർലമെന്റിലെ അക്കമിട്ട നീക്കങ്ങൾ വരും ദിവസങ്ങളിൽ പ്രതിപക്ഷ നിരയിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.

Story Summary

The ruling party has launched ‘Operation Tiger’ to consolidate its strength in Parliament by inducing splits within opposition parties. Following moves to break the Trinamool Congress, six out of nine Shiv Sena (UBT) MPs are set to join the Eknath Shinde faction, while the Uddhav Thackeray camp has issued a whip to its members to attend an emergency parliamentary meeting in Delhi.

WhatsApp Channel Banner

Latest updates

‘ചോദ്യ പേപ്പർ ചോർച്ച പരീക്ഷ സമ്പ്രദായത്തിലെ ഘടനാപരമായ തകരാറ്...

ന്യൂഡൽഹി: പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച കേവലം ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും അത് രാജ്യത്തെ പരീക്ഷണ സംവിധാനത്തിലെ ആഴത്തിലുള്ള ഘടനാപരമായ തകരാറുകളെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും കോൺഗ്രസ് എം.പി ശശി തരൂർ ലോക്‌സഭയിൽ പറഞ്ഞു. പരീക്ഷാ തട്ടിപ്പ് തടയൽ...

തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും;...

തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply Disruption). ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ...

ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം; അറസ്റ്റ് ആവശ്യപ്പെട്ട് എഐവൈഎഫ്...

തിരുവനന്തപുരം: ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് (T.G. Mohandas) നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി എഐവൈഎഫ് . വിദ്യാർഥി സമരക്കാരെ അധിക്ഷേപിക്കുകയും വെടിവെച്ച് കൊല്ലണമെന്ന...

ബസോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ച ഡ്രൈവർക്കെതിരെ നടപടി; സ്വകാര്യ ബസ്...

കുറ്റിപ്പുറം: ബസോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് നടപടി സ്വീകരിച്ചു (Bus Driver Mobile Phone While Driving). കോഴിക്കോട്–തൃശൂർ റൂട്ടിലോടുന്ന ശാസ്താ ബസിന്റെ ഡ്രൈവർക്കെതിരെയാണ് കേസ്...

പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തി സംഘർഷം: ഒമ്പത് മാസത്തിനിടെ അഫ്ഗാനിൽ 499...

ന്യൂയോർക്ക്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ ഒക്ടോബർ മുതൽ ജൂൺ അവസാനം വരെ അഫ്ഗാനിസ്ഥാനിൽ 499 സാധാരണക്കാർ കൊല്ലപ്പെടുകയും 1,216 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് (Afghanistan Pakistan Conflict). വ്യോമാക്രമണങ്ങളിൽ...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...