Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala
HomeKeralaVD സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് നാളെ: പ്രഖ്യാപനങ്ങളിലേക്ക് ഉറ്റുനോക്കി കേരളം...

VD സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് നാളെ: പ്രഖ്യാപനങ്ങളിലേക്ക് ഉറ്റുനോക്കി കേരളം | Kerala Budget 2026

🎙️ Latest Podcast

Kerala Budget 2026 സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി വരുമാന വർധന ലക്ഷ്യമിട്ടുള്ള നിർണ്ണായക പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. ആർ. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രി എന്ന പ്രത്യേകത കൂടി ഈ ബജറ്റിനുണ്ട്.(Kerala Budget 2026 Focuses On KIIFB Restructuring And Fiscal Discipline)

സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ധവളപത്രം പുറത്തിറക്കിയ സർക്കാർ, സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതിനായി വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ബജറ്റിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത് കിഫ്ബിയുടെ ഘടനയിലുണ്ടാകുന്ന മാറ്റങ്ങളാണ്. കിഫ്ബിയെ പൂർണ്ണമായും ധനവകുപ്പിന്റെ നിയന്ത്രണത്തിലാക്കാനും, വരവുചെലവുകൾ ബജറ്റിന്റെ ഭാഗമാക്കാനും നിയമഭേദഗതികൾ കൊണ്ടുവന്നേക്കും.

വിപണിയിൽ നിന്ന് ഉയർന്ന പലിശ നിരക്കിൽ കടമെടുക്കുന്ന രീതി അവസാനിപ്പിക്കാൻ വിദഗ്ധ സമിതി നൽകിയ ശുപാർശകൾ നടപ്പിലാക്കും. വിദഗ്ധ സമിതിയുടെ നിർദ്ദേശങ്ങൾ പ്രകാരം, കിഫ്ബിയുടെ നിലവിലെ മികച്ച പ്രോജക്ട് മാനേജ്‌മെന്റ്, ക്വാളിറ്റി കൺട്രോൾ സംവിധാനങ്ങൾ മറ്റ് സർക്കാർ വകുപ്പുകളിലേക്കും വ്യാപിപ്പിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക സുസ്ഥിരതയ്ക്കും ഊന്നൽ നൽകിക്കൊണ്ടുള്ള നിർദ്ദേശങ്ങളാകും ബജറ്റിലെ പ്രധാന ആകർഷണം.

Story Summary

Chief Minister V.D. Satheesan is set to present his government’s first budget tomorrow, with a strong focus on fiscal discipline and restructuring the Kerala Infrastructure Investment Fund Board (KIIFB). The proposed changes include bringing KIIFB under the strict control of the Finance Department and integrating its financial operations into the state budget to improve transparency.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.