Description
Digital Voice of Kerala
Wednesday, June 17, 2026

Digital Voice of Kerala
HomeKeralaസംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം: ജൂൺ 30 വരെ വൈകിട്ട് 6...

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം: ജൂൺ 30 വരെ വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് KSEB | KSEB announces electricity restrictions

🎙️ Latest Podcast

തിരുവനന്തപുരം: വൈദ്യുതി ലഭ്യതയിൽ കുറവ് നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ജൂൺ 30 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി കെഎസ്ഇബി. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്താണ് നിയന്ത്രണം നടപ്പിലാക്കുക. എൽനിനോ പ്രതിഭാസത്തെത്തുടർന്നുണ്ടായ താപനില വർദ്ധനയും മൺസൂൺ മഴയിലുണ്ടായ കുറവും വൈദ്യുതി പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.(KSEB announces electricity restrictions in Kerala until June 30)

വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സാഹചര്യം വിലയിരുത്തിയത്. സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം 4900 മെഗാവാട്ട് വരെയായി ഉയർന്നതായാണ് കണക്കുകൾ. ഏകദേശം 900 മെഗാവാട്ടിന്റെ കുറവാണ് ലഭ്യതയിലുള്ളത്.

വേനൽക്കാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി വിഹിതം തിരികെ നൽകേണ്ടി വരുന്നതും നിലവിലെ പ്രതിസന്ധിക്ക് ആക്കംകൂട്ടി. ദൈനംദിന കരാറുകളിലൂടെ പരമാവധി വൈദ്യുതി ലഭ്യമാക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. വൈദ്യുതി ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങളെന്ന് കെഎസ്ഇബി വ്യക്തമാക്കി.

Story Summary

Due to an acute power shortage caused by the El Niño phenomenon and delayed monsoon rains, the Kerala State Electricity Board (KSEB) has announced load restrictions from 6 p.m. to 12 a.m. until June 30, 2026. State Electricity Minister Sunny Joseph has directed officials to secure additional power through daily contracts to manage the 900 MW deficit and maintain grid stability.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.