തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരനെ അമ്മയും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതി സർക്കാരിനോട് റിപ്പോർട്ട് തേടി. സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥൻ ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കണം.(Nedumangad child murder case, Kerala High Court seeks report from government)
കുട്ടിയുടെ കൊലപാതകത്തിന് മുൻപ് മുത്തശ്ശി നൽകിയ പരാതിയിൽ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന് കോടതി ചോദിച്ചു. നേരത്തെ നൽകിയ പരാതി അവഗണിച്ചോ എന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥൻ ഒരാഴ്ചയ്ക്കകം മറുപടി നൽകണം. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
Story Summary
The Kerala High Court has suo motu registered a case and sought a report from the state government regarding the murder of a one-and-a-half-year-old child by his mother and her partner in Nedumangad. The court has directed the investigating officer to submit a report in a sealed cover within a week, specifically questioning why no action was taken on a prior complaint lodged by the victim’s grandmother.

