പാലക്കാട്: ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം ഡെങ്കിപ്പനി മൂലം റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്.(Palakkad Faces Dengue Fever Outbreak With Three Deaths In One Week)
കഴിഞ്ഞ ദിവസം കരിമ്പുഴയിൽ 62-കാരിയും, ജൂൺ 13-ന് പട്ടാമ്പി സ്വദേശിനിയായ 73-കാരിയും ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ മാസം രണ്ട് പേരും പനി ബാധിച്ച് മരിച്ചു. ഈ മാസം മാത്രം 543 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്.
ഇതിൽ മണ്ണാർക്കാട് മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.
Story Summary
Palakkad district is facing a surge in dengue fever cases, with three deaths reported in the last week alone, including a 42-year-old man, Jijo Mohan. With over 540 cases recorded this month, particularly in the Mannarkkad region, the health department has initiated intensified preventive measures to control the outbreak.

