Description
Digital Voice of Kerala
Wednesday, June 17, 2026

Digital Voice of Kerala
HomeKeralaഭാര്യയുടെ വിവാഹേതര ബന്ധം: യുവാവിൻ്റെ കുടുംബജീവിതം തകർത്തതിന് 15 ലക്ഷം രൂപ...

ഭാര്യയുടെ വിവാഹേതര ബന്ധം: യുവാവിൻ്റെ കുടുംബജീവിതം തകർത്തതിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു | Pathanamthitta Family Court

🎙️ Latest Podcast

കൊച്ചി : വിവാഹത്തിനു ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ സ്വകാര്യ ജീവിതത്തെ തകർത്തുവെന്നാരോപിച്ച് സമർപ്പിച്ച ഹർജിയിൽ യുവാവിന് അനുകൂലമായി കുടുംബക്കോടതിയുടെ വിധി. എറണാകുളം മരട് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പത്തനംതിട്ട കുടുംബക്കോടതിയുടെ നിർണ്ണായക ഉത്തരവ്.(Pathanamthitta Family Court Awards Compensation In Case Of Extramarital Affair)

മുൻ ഭാര്യയുടെ ബന്ധുക്കളും സുഹൃത്തും ചേർന്ന് യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി വിധിച്ചു. ഹർജി നൽകിയ 2018 ജൂലൈ മുതൽ 6% പലിശയും ഇതിനോടൊപ്പം നൽകണം. വിവാഹസമയത്ത് വരന്റെ കുടുംബം നൽകിയ 32 ഗ്രാം സ്വർണ്ണാഭരണങ്ങൾ അല്ലെങ്കിൽ അതിന്റെ നിലവിലെ വിപണിമൂല്യം 6% പലിശ സഹിതം ഭാര്യ തിരികെ നൽകണം.

യുവതിയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവർക്കും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇവരുടെ സജീവ പങ്കാളിത്തവും ഗൂഢാലോചനയും വിവാഹജീവിതം തകരാൻ കാരണമായെന്ന് കോടതി കണ്ടെത്തി. ഹർജിക്കാരന്റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.

Story Summary
A Pathanamthitta family court has ordered a woman’s relatives and a friend to pay 15 lakh rupees in compensation to a man whose marriage collapsed due to his wife’s extramarital affair. The court found the defendants guilty of conspiracy and mental harassment, also directing the ex-wife to return the gold jewelry given during their wedding.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.