തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വിവാദമായ സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കാൻ തീരുമാനം. 20 ഓളം പേരുടെ നിയമനങ്ങളിൽ ഭേദഗതി വരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Travancore Devaswom Board To Revise Transfer Orders Following Complaints)
സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പരാതികൾ പരിശോധിക്കണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിജിലൻസ് ക്ലിയറൻസ് പരിശോധിച്ച ശേഷമാണ് സ്ഥലംമാറ്റങ്ങൾ തീരുമാനിച്ചതെന്നും, നിയമനങ്ങളിൽ യാതൊരുവിധ മാനദണ്ഡ ലംഘനങ്ങളും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സീനിയോറിറ്റി തർക്കങ്ങൾ ഒഴിവാക്കാൻ ബോർഡ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു അന്വേഷണ ഏജൻസി ചോദ്യം ചെയ്തു എന്നതിന്റെ പേരിൽ മാത്രം ഒരാളെ സ്ഥാനക്കയറ്റത്തിൽ നിന്നോ സ്ഥലംമാറ്റത്തിൽ നിന്നോ ഒഴിവാക്കാനാകില്ല. അതേസമയം, ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പരിശോധിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ രാഷ്ട്രീയ ചായ്വുകൾ പരിഗണിക്കാതെ, ദേവസ്വം ജീവനക്കാർ എന്ന നിലയിൽ മാത്രമാണ് അവരെ പരിഗണിക്കുന്നതെന്നും ജയകുമാർ പറഞ്ഞു. ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് ഇതുവരെ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ലെന്നും, പദവിയിൽ തുടരുമെന്നും വ്യക്തമാക്കിയാണ് അദ്ദേഹം വാർത്താസമ്മേളനം അവസാനിപ്പിച്ചത്.
Story Summary
Travancore Devaswom Board President K. Jayakumar announced a review of the recent staff transfer orders, promising amendments for approximately 20 appointments. Responding to criticisms regarding certain appointments and procedural concerns, he asserted that all decisions were made based on vigilance clearance and merit, while reaffirming the Board’s commitment to addressing employee grievances.

