മലപ്പുറം : കണ്ണൂർ തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി എം.എ. ബേബി. സ്ഥാനാർത്ഥി നിർണ്ണയത്തിൽ നേതാക്കൾ സ്വയം ഔചിത്യം പാലിക്കണമായിരുന്നുവെന്നും, അനാവശ്യ വിവാദങ്ങൾക്ക് അവസരമൊരുക്കരുതായിരുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.(MA Baby Criticizes MV Govindan Over Thaliparamba Candidature Controversy)
ഒരു നേതാവുമായി അടുത്ത ബന്ധമുള്ളവരെ സ്ഥാനാർത്ഥികളാക്കുമ്പോൾ അത് പാർട്ടിയെ മൊത്തത്തിൽ കടന്നാക്രമിക്കാൻ അവസരമൊരുക്കുമെങ്കിൽ, അത്തരം തീരുമാനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണം. പകരം മറ്റൊരാൾ വരട്ടെ എന്ന് തീരുമാനിക്കാൻ നേതാക്കൾ മുൻകൈ എടുക്കുന്നതാണ് ഉചിതമെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.
കണ്ണൂരിലെ ഒരു സ്ഥാനാർത്ഥി നിർണ്ണയത്തിൽ വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്ന കാര്യം കണ്ണൂർ ജില്ലാ കമ്മിറ്റി തന്നെ നേരത്തെ സമ്മതിച്ചിരുന്നു. ഇത് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയും ചെയ്തതാണ്. മാധ്യമങ്ങൾ ദുഷ്പ്രചാരണങ്ങൾ നടത്തുമെന്ന് മുൻകൂട്ടി കണ്ട് പാർട്ടിയും നേതാക്കളും കൂടുതൽ കരുതലും ജാഗ്രതയും പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Story Summary
In a veiled criticism of MV Govindan, CPIM leader MA Baby stated that party leaders should exercise propriety when relatives are considered for candidature, as it provides an opportunity for the media to attack the party. Baby noted that the Kannur district committee had already acknowledged a lack of sufficient caution regarding the Thaliparamba candidature.

