Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala
HomeKeralaപ്രിയദർശിനി പദ്ധതി ഉദ്ഘാടനം: അവഗണിച്ചതായി മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി...

പ്രിയദർശിനി പദ്ധതി ഉദ്ഘാടനം: അവഗണിച്ചതായി മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി കണ്ണൂർ മേയർ | Kannur Mayor P Indira

🎙️ Latest Podcast

കണ്ണൂർ : കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് നടന്ന ‘പ്രിയദർശിനി’ സൗജന്യ യാത്രയുടെ ഉദ്ഘാടനച്ചടങ്ങിൽ തന്നെ ക്ഷണിച്ചില്ലെന്ന് കണ്ണൂർ മേയർ പി. ഇന്ദിര. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി മേയർ മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണിനും പരാതി നൽകി.(Kannur Mayor P Indira complains to CM over exclusion from Priyadarshini scheme inauguration)

സ്ത്രീകൾക്ക് വേണ്ടിയുള്ള സർക്കാർ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ, വനിതാ മേയറായ തന്നെ ക്ഷണിക്കാൻ തയ്യാറായില്ലെന്ന് ഇവർ ആരോപിക്കുന്നു. തനിക്ക് അർഹിക്കുന്ന പരിഗണന നൽകിയില്ലെന്നും അവർ പറഞ്ഞു.

കണ്ണൂർ എം.എൽ.എ ടി.ഒ. മോഹനനാണ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചത്. പരിപാടി ബഹിഷ്കരിച്ചതല്ലെന്നും, തനിക്ക് ഔദ്യോഗികമായി ക്ഷണം ലഭിക്കാത്തതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നും പി. ഇന്ദിര വ്യക്തമാക്കി.

Story Summary

Kannur Mayor P. Indira has lodged a formal complaint with the Chief Minister and the Transport Minister, alleging that she was deliberately excluded from the district-level inauguration of the ‘Priyadarshini’ free bus travel scheme. The Mayor clarified that she did not boycott the event but was never invited, and she has demanded an investigation into the perceived lack of professional courtesy and protocol.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.