തിരുവനന്തപുരം: സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ബിരുദദാന ചടങ്ങിൽ സുന്ദർ പിച്ചൈക്കെതിരെ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനെതിരെ ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. ഇത്തരം പ്രതിഷേധങ്ങൾ ഇന്നത്തെ യുവാക്കളിലെ വിവരക്കേടിന്റെ തെളിവാണെന്നും, ഒരു ലോകോത്തര വ്യക്തിത്വത്തെ കേൾക്കാനുള്ള അവസരം അവർ കളഞ്ഞുകുളിച്ചുവെന്നും അദ്ദേഹം പറഞ്ഞു.(Rajeev Chandrasekhar Criticizes Stanford Students Over Protest Against Sundar Pichai)
യുവത്വത്തിന്റെ ചോരത്തിളപ്പിൽ വ്യവസ്ഥിതികളെ ചോദ്യം ചെയ്യുന്നതും വെല്ലുവിളിക്കുന്നതും സ്വാഭാവികമാണ്. എന്നാൽ ഒരു ലക്ഷ്യത്തിനുവേണ്ടി നിലകൊള്ളുക എന്നതിനർത്ഥം കോമാളിത്തരങ്ങൾ കാണിക്കുക എന്നല്ല. നിങ്ങൾ ജീവിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്താണ്, അല്ലാതെ വിവരക്കേടിന്റെ കാലത്തല്ല, രാജീവ് ചന്ദ്രശേഖർ കുറിച്ചു. ജീവിതത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ പിച്ചൈയെപ്പോലൊരു വ്യക്തിയുടെ കാഴ്ചപ്പാടുകൾ കേൾക്കാനുള്ള അവസരമാണ് വിദ്യാർത്ഥികൾ നഷ്ടപ്പെടുത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ സർക്കാരുമായുള്ള ഗൂഗിളിന്റെ ‘പ്രോജക്റ്റ് നിംബസ്’ എന്ന കരാറിൽ പ്രതിഷേധിച്ചാണ് സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ നൂറിലധികം വിദ്യാർത്ഥികൾ ബിരുദദാന ചടങ്ങ് ബഹിഷ്കരിച്ചത്. 2026-ലെ ബിരുദദാന ചടങ്ങിൽ സുന്ദർ പിച്ചൈ പ്രസംഗിക്കാൻ എഴുന്നേറ്റ ഉടൻ തന്നെ, മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് വിദ്യാർത്ഥികൾ കൂട്ടത്തോടെ സ്റ്റേഡിയത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
Story Summary
BJP State President Rajeev Chandrasekhar has strongly criticized Stanford University students who staged a walkout during Google CEO Sundar Pichai’s commencement address in protest against Google’s ‘Project Nimbus’ contract with Israel. Calling the protest an act of “extreme ignorance,” Chandrasekhar lamented that the students missed a valuable opportunity to hear from a global industry leader while arguing that activism should not descend into disruptive behavior.

