തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലുള്ള ഫാംഹൗസിൽ നടന്ന ഓഫീസ് പാർട്ടിക്ക് പിന്നാലെ 27-കാരനായ സോഫ്റ്റ്വെയർ എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തി (Telangana Software Engineer Death). മഞ്ചേരിയൽ സ്വദേശിയായ ഗാംഡ്ല രാമു ആണ് മരിച്ചത്. ഹൈദരാബാദിലെ രാമന്താപൂരിലുള്ള ഒരു സോഫ്റ്റ്വെയർ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. സഹപ്രവർത്തകർക്കും ടീം ലീഡർക്കുമൊപ്പം ശനിയാഴ്ച വൈകുന്നേരം തുടങ്ങിയ പാർട്ടി ഞായറാഴ്ച പുലർച്ചെ വരെ നീണ്ടുനിന്നു.
പുലർച്ചെ ഫാംഹൗസിലെ സ്വിമ്മിംഗ് പൂളിൽ രാമുവിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹത്തിൽ പരിക്കുകൾ കണ്ടതിനെത്തുടർന്ന് ദുരൂഹതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഫാംഹൗസിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തത് അന്വേഷണത്തിന് തിരിച്ചടിയായിട്ടുണ്ട്. രാമുവിന്റെ പിതാവ് ഗാംഡ്ല അഞ്ജയ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ചൗട്ടുപ്പൽ ഇൻസ്പെക്ടർ എൻ. മന്മഥ റാവു അറിയിച്ചു.
Summary: A 27-year-old software engineer, Gandla Ramu, was found dead under suspicious circumstances following an office party at a farmhouse in Telangana’s Yadadri Bhuvanagiri district. After being found unconscious in the facility’s swimming pool, Ramu was rushed to a hospital but declared dead. Given the presence of injuries on his body and a formal complaint from his father alleging foul play, local police have registered a murder case and are questioning the colleagues who attended the party.

