Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala
HomeKeralaനിതിൻ രാജിൻ്റെ മരണം: ഡോ. റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി...

നിതിൻ രാജിൻ്റെ മരണം: ഡോ. റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി | Nitin Raj death

🎙️ Latest Podcast

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട്, കേസിലെ പ്രതിയായ ഡോ. റാം നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും, തന്നെ മനഃപൂർവം ഈ കേസിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നുമാണ് ഡോ. റാം ഹൈക്കോടതിയിൽ വാദിച്ചത്.(Nitin Raj death, High Court reserves verdict on anticipatory bail plea of Dr Ram in Nitin Raj suicide case)

സെഷൻസ് കോടതി നേരത്തെ ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്ന് ഡോക്ടർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ, മാധ്യമങ്ങളെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും, സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി കൃത്യമായ ഇടപെടലുകളാണ് മാധ്യമങ്ങൾ നടത്തുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ ഏപ്രിൽ 10-നാണ് തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിയുടെ മരണം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

Story Summary

The Kerala High Court has reserved its verdict on the anticipatory bail plea filed by Dr. Ram in connection with the suicide of dental student R.L. Nitin Raj. While the doctor claimed he was being falsely implicated and targeted by the media, the High Court defended the media’s role in the investigation, noting that their public scrutiny is necessary and appropriate.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.