Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKeralaപാലക്കാട്ടെ തെരഞ്ഞെടുപ്പ് തോൽവി: CPM ജില്ലാ കമ്മിറ്റി യോഗത്തിൽ MB രാജേഷിനും K...

പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോൽവി: CPM ജില്ലാ കമ്മിറ്റി യോഗത്തിൽ MB രാജേഷിനും K ശാന്തകുമാരിക്കും വിമർശനം | CPM Palakkad District Committee

🎙️ Latest Podcast

പാലക്കാട്: ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയം ഗൗരവമായി പരിശോധിക്കാൻ സിപിഎം. തൃത്താല, കോങ്ങാട്, പാലക്കാട്, ചിറ്റൂർ മണ്ഡലങ്ങളിലെ തോൽവികൾ വിശകലനം ചെയ്യും. പാലക്കാട് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതാക്കൾക്കെതിരെ രൂക്ഷവിമർശനം ഉയർന്നു.(CPM Palakkad District Committee Reviews Election Defeat Amid Sharp Internal Criticism)

മന്ത്രി എം.ബി. രാജേഷ്, കെ. ശാന്തകുമാരി എന്നിവരുടെ പ്രവർത്തന ശൈലിയാണ് തോൽവിക്ക് പ്രധാന കാരണമെന്ന് യോഗത്തിൽ വിമർശനമുയർന്നു. ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടതും, ജനകീയ വിഷയങ്ങളിൽ കൃത്യസമയത്ത് ഇടപെടുന്നതിൽ പരാജയപ്പെട്ടതും തിരിച്ചടിയായെന്ന് നേതാക്കൾ വിലയിരുത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിമർശനങ്ങൾ.

പാലക്കാട് മണ്ഡലത്തിലെ വോട്ട് ചോർച്ച ഗൗരവകരമാണെന്നും, സിപിഎം സ്വാധീന മേഖലകളിൽ പോലും തിരിച്ചടി നേരിട്ടെന്നും യോഗം ചൂണ്ടിക്കാട്ടി. മണ്ഡലത്തിൽ സിപിഎം പ്രവർത്തനം നിർജീവമായപ്പോൾ ബിജെപിക്ക് വലിയ വളർച്ചയുണ്ടായി. നെല്ല് സംഭരണത്തിലെ പ്രതിസന്ധിയും കർഷകരുടെ അതൃപ്തിയും തെരഞ്ഞെടുപ്പ് ഫലത്തെ ദോഷകരമായി ബാധിച്ചതായി നേതാക്കൾ സമ്മതിച്ചു.

Story Summary

The CPI(M) Palakkad district committee is conducting a review of its defeat in four constituencies following the recent elections. During the meeting, party leaders faced sharp criticism regarding their disconnect with the public, while concerns were raised about the significant vote leakage in the Palakkad constituency and the impact of the paddy procurement crisis on the party’s performance.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.