തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനത്തെത്തുടർന്ന് സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.(Kerala Rain Alert, Yellow Alert Issued For Five Kerala Districts Due To Heavy Rain)
ഇന്നും നാളെയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
വടക്കൻ കർണാടകയ്ക്കും പരിസരപ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയായിരിക്കും പലയിടത്തും ലഭിക്കുക. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് കർശന നിർദ്ദേശം നൽകി.
Story Summary
The India Meteorological Department has issued a yellow alert for five districts in Kerala—Malappuram, Kozhikode, Wayanad, Kannur, and Kasaragod—due to a cyclonic circulation causing heavy rainfall. The state is expected to experience widespread rain until Friday, and authorities have prohibited fishing activities along the Kerala-Lakshadweep-Karnataka coasts.

