Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala
HomeKeralaഹരിപ്പാട് DYFI ലോകകപ്പ് വിളംബര ജാഥ തടഞ്ഞ് പോലീസ്: നടുറോഡിൽ സംഘർഷം...

ഹരിപ്പാട് DYFI ലോകകപ്പ് വിളംബര ജാഥ തടഞ്ഞ് പോലീസ്: നടുറോഡിൽ സംഘർഷം | DYFI World Cup Rally

🎙️ Latest Podcast

ആലപ്പുഴ: ലോകകപ്പ് ഫുട്ബോൾ വിളംബര ജാഥ പോലീസ് തടഞ്ഞതിനെച്ചൊല്ലി ഹരിപ്പാട് സംഘർഷാവസ്ഥ. മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്ന ജാഥ പോലീസ് തടഞ്ഞത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നാടായ ഹരിപ്പാട് നടന്ന സംഭവം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.(DYFI World Cup Rally Stopped By Police In Haripad)

ഹരിപ്പാട് ടൗൺഹാളിൽ നിന്നും വലിയ ആവേശത്തോടെ ആരംഭിച്ച വിളംബര ജാഥ താലൂക്ക് ആശുപത്രി ജംഗ്ഷനിലെത്തിയപ്പോൾ എസ്.ഐ ബാബുജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടയുകയായിരുന്നു. ജാഥയ്ക്ക് കുറുകെ പോലീസ് ജീപ്പ് വട്ടംവെച്ച് നിർത്തിയത് ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചു. ഇതിനെത്തുടർന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും എസ്.ഐ ബാബുജിയും തമ്മിൽ നടുറോഡിൽ വെച്ച് രൂക്ഷമായ വാക്കുതർക്കമുണ്ടായി.

Story Summary

The police halted a DYFI World Cup football promotional rally in Haripad, alleging that the organizers had failed to obtain prior permission. The confrontation between DYFI leaders and the Sub-Inspector led to a heated argument and a traffic jam, forcing the protesters to eventually call off the march.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.